പ്രമാണം:42040-TVM.ghskarippoor-2019.pdf

Schoolwiki സംരംഭത്തിൽ നിന്ന്

42040-TVM.ghskarippoor-2019.pdf(0 × 0 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 7.36 എം.ബി., മൈം തരം: application/pdf)

ഡിജിറ്റൽ മാഗസിൻ പ്രകാശനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് തയ്യാറാക്കിയ 'അൺഎഡിറ്റഡ് 'എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നടന്നു.നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ മാഗസിൻ നിർമാണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കു വച്ചു.പ്രശസ്ത ശാസ്ത്ര സാഹിത്യ എഴുത്തുകാരനായ പി കെ സുധിയാണ് മാഗസിൻ പ്രകാശനം ചെയ്തത്. വിദ്യാർത്ഥികൾ,അധ്യാപകർ,പൂർവവിദ്യാർത്ഥികൾ എന്നിവരുടെ അനുഭവക്കുറിപ്പുകൾ,ഓർമ,യാത്ര,കഥ,കവിത,പുസ്തകക്കുറിപ്പ്,ലിറ്റിൽകൈറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഡിജിറ്റൽ പതിപ്പായിരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി ജോസ്ന ജോസ് ബഷീർ അനുസ്മരണം നടത്തി.'നെടുമങ്ങാട്ടെ എഴുത്തുകാരുമായി മുഖാമുഖം ' എന്ന ലിറ്റിൽ കൈറ്റിസ്ന്റെ പരിപാടിയിലെ ആദ്യാഭിമുഖത്തെ കുറിച്ചുള്ള അനുഭവം അഭിനയത്രിപുരേഷ് പങ്കുവച്ചു.പി റ്റി എ പ്രസിഡന്റ് ശ്രീ ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ സ്റ്റാഫ്‌സെക്രട്ടറി ശ്രീമതി മംഗളാംമ്പാൾ സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത രാജേഷ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,അധ്യാപകരായ ആശാലത ദേവി,വി എസ് പുഷ്പരാജ്,സ്കൂൾ ചെയർമാൻ ഗോപിക രവീന്ദ്രൻ തുടങ്ങിയവർ ആശംസ പറഞ്ഞു.സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗിരിജ കെ എസ് നന്ദി പറഞ്ഞുമാഗസിൻ ഇവിടെയുണ്ടേ...

പി കെ സുധി മാഗസൻ പ്രകാശനം ചെയ്യുന്നു
അസ്‌ഹ നസ്രീൻ മാഗസിൻ എഴുത്തൊരുക്കം പങ്കുവയ്ക്കുന്നു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:57, 6 ഫെബ്രുവരി 20190 × 0 (7.36 എം.ബി.)42040 (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:42040-TVM.ghskarippoor-2019.pdf&oldid=601910" എന്ന താളിൽനിന്ന് ശേഖരിച്ചത്