പ്രമാണം:വിജയോത്സവം2019.png
വിജയോത്സവം2019.png (363 × 347 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 189 കെ.ബി., മൈം തരം: image/png)
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം വിജയോത്സവം ,പെൺകുട്ടികളുടെ വിശ്രാന്തി മുറി എന്നിവ കാസർഗോഡ് എം.പി.ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു .അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെയും, സിനിമാ നടൻ മമ്മൂട്ടിയുടെയും കഥകൾ പറഞ്ഞ് അദ്ദേഹം കുട്ടികളെ കൈയ്യിലെടുത്തു.എം.പി.ഫണ്ട് അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിന് ജില്ല പഞ്ചായത്ത് അനുവദിച്ച വിശ്രാന്തി കെട്ടിടോത്ഘാടനം, വിജയോത്സവം എന്നിവയുടെ ഉത്ഘാടനം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു മികച്ച പിടിഎ ആയി തിരഞ്ഞെടുക്കപ്പെട്ട കാലിച്ചാനടുക്കം സ്ക്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എംപി ശ്രീ പി.കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാട നം കോടോംബേളൂർ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.ഭൂപേഷ് നിർവ്വഹിച്ചു.. പി ടി എ പ്രസിഡന്റ് പി വി ശശിധരൻ, ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ തായന്നൂർ, എം അനീഷ്‍ കുമാർ, എസ് എം സി ചെയർമാൻ സി മധു, കോടോംബേളൂർ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ സനൽ.പി.തോമസ് ,എ അംബിക, പദ്മനാഭൻ കെ വി, ടി വി ജയചന്ദ്രൻ, ബിനോയ് ആന്റണി, എ കെ രാജപ്പൻ, എം വി ആശ, വി കെ ഭാസ്കരൻ,വി കെ മാളവിക, പി റിതിക എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി ഫുൾ എ പ്ലസ്, എൽ എൽ എസ്, യു എസ് എസ്, എൻ എം എസ് എസ്, രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ സ്കൗട്ട് ഗൈഡ് ഗ്രൂപ്പ് കമ്മിറ്റി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകിയും, എൻഡോവ്മെന്റ് നൽകിയും അനുമോദിച്ചു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:03, 9 ഡിസംബർ 2019 | 363 × 347 (189 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം വിജയോത്സവം ,പെൺകുട്ടികളുടെ വിശ്രാന്തി മുറി എന്നിവ കാസർഗോഡ് എം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.