പ്രമാണം:നാട്ടറിവ് ദിനം.png
നാട്ടറിവ്_ദിനം.png (342 × 292 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 186 കെ.ബി., മൈം തരം: image/png)
നാട്ടറിവ് പാഠങ്ങൾ പകർന്നു നൽകി നാട്ടറിവ് ദിനം.
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ഉള്ള ആയുർവേദത്തിന്റെ പ്രാധാന്യം പകർന്നു നൽകി നാട്ടറിവ് ദിനം ആഘോഷിച്ചു.കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി.വി.ദിവാകരനാണ് കുട്ടികൾക്ക് നാട്ട് വൈദ്യത്തിന്റെ പ്രാധാന്യം പകർന്നു നല്കിയത്..വനമിത്ര, പ്രകൃതി മിത്ര, ഹരിതപുരസ്കാരം എന്നിവ നേടിയ അദ്ദേഹം നിരവധി പരിസ്ഥിതി ഗവേഷണം നടത്തിയിട്ടുണ്ട്. മുറി കൂട്ടി, പാരിജാതം ,മുക്കുറ്റി ,വെളുത്തുള്ളിച്ചെടി.അഗ്നിപത്രി ,ഉഴിഞ്ഞ ,അയ്യപ്പന, കച്ചോലം ,എഴുത്താണി കണ്ടൽ ,കേശവർധി നി ,മുള്ളാത്ത ,വെള്ളില ,കൂവളം, ഉങ്ങ്,തുടങ്ങിയ 40 ഓളം ഒ3ഷധച്ചെടികൾ അദ്ദേഹം വിദ്യാലയത്തിലേക്ക് സംഭാവന നല്കി. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച് ആരോഗ്യ സുരക്ഷ കൈവരിക്കാൻ ഔഷധ സസ്യങ്ങൾ സ്വീകാര്യമായി വരുന്ന ഇക്കാലത്ത് ആവശ്യത്തിന് ഔഷധ സസ്യങ്ങൾ ലഭ്യമാകുന്നില്ല എന്ന അവബോധത്തിൽ നിന്നാണ് ഇത്തരമൊരു പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചത്. 'ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ കമ്മറ്റി അംഗം സി.രാജേന്ദ്രൻ ഉപഹാരം നല്കി. സീനിയർ അസിസ്റ്റന്റ് എം വി.ആശ ,വി.റീന പി.സരോജിനി ,എ വി നിർമ്മല വി കെ .ഭാസ്കരൻ ,കെ രവി എന്നിവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:57, 9 ഡിസംബർ 2019 | 342 × 292 (186 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | നാട്ടറിവ് പാഠങ്ങൾ പകർന്നു നൽകി നാട്ടറിവ് ദിനം. കാലിച്ചാനടുക്കം: ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.