പ്രമാണം:ചാക്യാർ കൂത്ത്.png

Schoolwiki സംരംഭത്തിൽ നിന്ന്

ചാക്യാർ_കൂത്ത്.png(344 × 169 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 110 കെ.ബി., മൈം തരം: image/png)

സദസ്സിനെ രസിച്ചിച്ച് കാലിച്ചാനടുക്കത്ത് ചാക്യാർക്കൂത്ത്.


കേരള ക്ഷേത്ര കലാ അക്കാദമിയുടെ സഹകരണത്തോടെ സ്ക്കൂൾ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ ചാക്യാർക്കൂത്ത് അവതരിപ്പിച്ചു. എൽ.പി മുതൽ ഹൈസ്ക്കൂൾ തലം വരെ കേരളീയരംഗകല പഠിക്കുന്ന കട്ടികൾക്ക് ചാക്യാർക്കൂത്ത് അവതരണം നവ്യാനുഭവമായി. നർമ്മത്തിന്റെ മേമ്പൊടിയോടെ സദസ്സിനെ രസിപ്പിച്ചും വിമർശനങ്ങളിലൂടെ ചിന്തിപ്പിച്ചും ചാക്യാർ സദസ്സിനെ കയ്യിലെടുത്തു.കലാമണ്ഡലം ശ്രീ മാണി വാസുദേവ ചാക്യാർ, മിഴാവ് വായനക്കാരൻ അഭീന്ദ്രൻ എന്നീ കലാകാരന്മാരാണ് കൂത്തിന്റെ അവതരണം നടത്തിയത്.വിദൂഷകവേഷത്തിൽ രംഗത്തെത്തിയ ചാക്യാർ മഹാഭാരതത്തിലെ പാഞ്ചാലീ സ്വയംവര കഥയാണ് കുട്ടികൾക്കു മുന്നിൽ രസകരമായി അവതരിപ്പിച്ചത്. രംഗാവതരണത്തെ തുടർന്ന് ചാക്യാർക്കൂത്ത് എന്ന രംഗകലയെ പ്പറ്റി സാമാന്യ വിവരണം നൽകുകയും കുട്ടി കളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. ചാക്യാർകൂത്ത് എന്ന കലയ്ക്കുണ്ടായിരിക്കേണ്ട അക്ഷരസ്ഫുടത, നർമ്മബോധം, വാചികാഭിനയം, ഭാവാഭിനയം, മനോധർമ്മാഭിനയം എന്നിവയെ പറ്റി കുട്ടികൾക്ക് ചാക്യാർ വിവരണം നൽകി. രസകരവും അതേ സമയം ചിന്തോദ്ദീപകവുമായിരുന്നു അവതരണം.

 അവതരണത്തിനു മുന്നോടിയായി നടന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സ്വാഗതഭാഷണം നടത്തി. പി ടി എ   വൈസ് പ്രസിഡന്റ് എ.പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ മുസ്തഫ തായന്നൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് മുഖ്യാതിഥിയായി .പി ടി എ പ്രസിഡണ്ട് ടി.വി ജയചന്ദ്രൻ  കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു.സീനിയർ അസിസ്റ്റൻറ് എം.വി.ആശ, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ, സ്കൂൾ ലീഡർ ഭവ്യശ്രീ എന്നിവർ ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ വി.വി മിനി പരിപാടിക്ക് നന്ദി അറിയിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:58, 10 ഡിസംബർ 201918:58, 10 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം344 × 169 (110 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)സദസ്സിനെ രസിച്ചിച്ച് കാലിച്ചാനടുക്കത്ത് ചാക്യാർക്കൂത്ത്. കേരള ക്ഷേത്ര കലാ അക്കാദമിയുടെ സഹ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ചാക്യാർ_കൂത്ത്.png&oldid=683422" എന്ന താളിൽനിന്ന് ശേഖരിച്ചത്