"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട് (മൂലരൂപം കാണുക)
05:35, 6 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2010→ചരിത്രം
വരി 41: | വരി 41: | ||
== | == ചര്ത്രം ==ജര്‍മ്മന്‍ മിഷിനറി റവ. ജോണ്‍ മൈക്കള്‍ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേര്‍ന്നു. | ||
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ കീഴില്‍ കോഴിക്കോടിനടുത്ത് കല്ലായില്‍ വളരെ എളിയ തോതില്‍ ഒരു പ്രൈമറി സ്ക്കൂള് 1848ല്‍ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂള് ആയിരുന്നു അത്. ഇത് ബി.ഇ.എം.ആന്ഗ്ലോ വെനാക്കുലര്‍ സ്ക്കൂള് എന്ന പേരില്‍ അറിയപ്പെട്ടു. 1859ല്‍ ഈ സ്ക്കൂള് കല്ലായില്‍ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തില്‍ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ല്‍ ഇത് ഒരു മിഡില്‍ സ്ക്കൂള് ആയി ഉയര്‍ത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1879ല്‍ ഇത് ഹൈസ്ക്കൂള് ആയി ഉയര്‍ത്തപ്പെട്ടു. | |||
20ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂള് മാനാഞ്ചിറയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | |||
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസല്‍ മിഷന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് ഗവണ്മെന്റ് കണ്ടു കെട്ടുകയുണ്ടയി. മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാര്‍ സൗത്ത് കാനറ വിദ്യാഭ്യസ സമിതിക്ക് കൈമാറി ജര്‍മ്മന്‍ മിഷിനറിമാര്‍ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്ക്കൂള് എന്നാക്കുകയും ചെയ്തു. | |||
1947ല്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാര്‍ സൗത്ത് കാനറാ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സമിതി ഈ സ്ക്കൂളുകള്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു. | |||
1960ല്‍ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വിട്ട് എം.സി.സി. എല്‍.പി. സ്ക്കൂള് ആയി പ്രവര്‍ത്തനം അരംഭിച്ചു. | |||
2000ത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയര്‍ സെക്കന്ററി സ്ക്കൂള് എന്നാവുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |