"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 366: വരി 366:
मलाला यूसुफ साई नम बालिका स्त्री समत्वेन प्रयत्नम् करोति।सा तदर्थं बहवः दुखः भोक्ता।तादृश बहवः महिलाः इयं समूहे निवसति।

मलाला यूसुफ साई नम बालिका स्त्री समत्वेन प्रयत्नम् करोति।सा तदर्थं बहवः दुखः भोक्ता।तादृश बहवः महिलाः इयं समूहे निवसति।

स्त्रीणां एवं प्रथमम्।
स्त्रीणां एवं प्रथमम्।
ഞാനറിഞ്ഞ ദേശം

ഒരു ദേശത്തിന്റെ കഥ

പുസ്തക നിരൂപണം

ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരുന്നപ്പൊ പുസ്തകം വെച്ച ഷെൽഫ് വൃത്തിയാക്കാൻ ഞങ്ങൾ ഒരുങ്ങി . അതിനിടയിലാണ് എസ്‌.കെ .പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ "എന്ന പുസ്തകം എന്റെ കയ്യിൽ തടഞ്ഞത് .
വെറും ഒരു നേരം പോക്കിന് വായന തുടങ്ങിയെങ്കിലും പുസ്തകങ്ങളുടെ ലോകത്തേക്ക് എന്റെ കൈ പിടിച്ചു ഉയർത്തിയത് എസ്‌ .കെ യുടെ ആ മാന്ത്രിക വരികളാണ് . അതിരാണിപ്പാടവും ഒരു ദേശത്തെ മനുഷ്യരും എന്റെ മനസ്സിലേക്ക് പുതു മഴ പോലെ പെയ്തിറങ്ങി . ഈ പുസ്തകത്തിന്റെ ഘടന അതിമനോഹരമാണ് . ഓരോ അധ്യായങ്ങളും ഓരോ ഘടകങ്ങളായി വായിക്കാം . ഒരു അദ്ധ്യായത്തെ അടുത്തതുമായി ബന്ധിപ്പിക്കാൻ സാധാരണ നോവലുകളിൽ കണ്ടു വരുന്ന ഖണ്ഡികകളുടെ ആവർത്തനമോ ഓർമപ്പെടുത്താലോ ഇല്ല . കഥാപാത്രങ്ങളിലൂടെയാണ് സഞ്ചാരം . നർമ്മം മേമ്പൊടിയായി രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ ഭാഗവും കടന്നുപോകുന്നത് .പുസ്തകം തീരുമ്പോൾ അത് ഒരു ദേശത്തിന്റെ കഥയായി നോവലിലെ കേന്ദ്ര കഥാപാത്രം ശ്രീധരൻ എസ്‌ .കെ തന്നെയാണ് .
അഞ്ഞൂറ്  പേജിൽ അധികമുള്ള ഈ പുസ്തകത്തിനു ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട് .
ചേനക്കോത്തു  തറവാട്ടിലെ ഇളയമകനായ കൃഷ്ണൻ മാസ്റ്റർ അതിരാണിപ്പാടത്തേക്ക് താമസം തുടങ്ങുന്നത് മുതലാണ് ഒരു ദേശത്തിന്റെ കഥ തുടങ്ങുന്നത് .അതിരാണിപ്പാടം -സത്യവും ധർമവും ജീവ ശാസ്ത്രമാക്കിയ കൃഷ്ണൻ മാസ്റ്റർ .തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വർത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും അത് മൂലം സ്വയം  നശിക്കുകയും ചെയ്‌ത്‌ കുഞ്ഞിയ്ക്കെള്ളുമേലാണ്‌  അതിരാണിപ്പാടത്തെ വെള്ളവും വളവുമുൾകൊണ്ട് ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളർന്ന  മനുഷ്യരെ കുറിച്ചാണീ  കഥയിലുടനീളം പരാമർശിക്കുന്നത്  .ശ്രീധരനും അവരിൽ ഒരാള് തന്നെ .
ഒരു ദേശത്തിന്റെയും  അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ  പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .

ഹുദാ അഫ്രിൻ കെ.കെ

9-i
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855217" എന്ന താളിൽനിന്ന് ശേഖരിച്ചത്