Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സഹായത്തിന്റെ സംവാദം:അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ERROR: പുതിയ ഉപവിഭാഗം
No edit summary
(→‎ERROR: പുതിയ ഉപവിഭാഗം)
വരി 4: വരി 4:
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
*[[{{PAGENAME}}/എന്റെ കൊറോണക്കാലം | എന്റെ കൊറോണക്കാലം]]
*[[{{PAGENAME}}/എന്റെ കൊറോണക്കാലം | എന്റെ കൊറോണക്കാലം]]
== ERROR ==
{{BoxTop1
| തലക്കെട്ട്=  തിരിച്ചറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നാടും വീടും വിട്ടു  കുടുംബം പച്ച പിടിപ്പിക്കാൻ വേണ്ടി വെളിനാട്ടുകളിൽ കഷ്ടപ്പെടുന്നവർ ആണ് പ്രവാസികൾ .ഓരോ പ്രവാസികളുടേയും മനസ്സിൽ നാട്ടിൽ വരുമ്പോളുള്ള മധുരകരമായ ഓർമകളാണുള്ളത് .ബന്ധുവീടുകളിൽ പോകുന്നതും കൂട്ടുകാരുമൊത്ത് കൂടുന്നതും വീട്ടുകാരുടെ കൂടെ സമയം ചെലവഴിക്കുന്നതും അങ്ങനെ .ആ ഓർമകളാണ് അവരുടെ പ്രവാസ ജീവിതത്തിലെ കരുത്തും .എന്നാൽ ധാരാളം പണം കൈയിൽ വരുമ്പോൾ നാടും വീടും മറക്കുന്നവരുമുണ്ട് അങ്ങനെ ഒരാളാണ് നമ്മുടെ സതീശൻ .പ്രവാസം ലോകത്ത് ആദ്യം കുറച്ചു കഷ്ടപ്പെട്ടെങ്കിലും കൈയിൽ പണം വന്നു തുടങ്ങിയപ്പോൾ അദ്ദേഹം അത് ആസ്വദിക്കൻ തുടങ്ങി .പിന്നെ പിന്നെ നാടിനോട് പുച്ഛവും .നാട്ടിലോട്ടുള്ള വരവ് കുറഞ്ഞു . മാതാപിതാക്കളെ കാണാൻ മാത്രം അവർ നിർബന്ധിക്കുമ്പോൾ രണ്ടു  വർഷം കൂടുമ്പോൾ വരും .വന്നാലോ നാടിനെ കുറ്റം പറയാനേ നേരമുള്ളൂ .ഇവിടെന്ത് റോഡ് ഇവിടെന്ത് സ്കൂൾ എന്ത് ഗവണ്മെന്റ് എന്ത് വികസനം അങ്ങനെ .കമ്പ്ലീറ്റ് ബോഡി ചെക്ക് അപ്പ് ആകട്ടെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ മാത്രം .കപ്പയും ചേനയും പുഴുക്കും ഒന്നും കഴിക്കില്ല ജങ്ക് ഫുഡ് മാത്രം .കർഷകരോടും നഴ്സിനോടും അങ്ങനെ ജോലി ചെയ്യുന്നവരിൽ ഗ്രേഡ് കുറഞ്ഞവരോട് അദ്ദേഹം സംസാരിക്കാൻ പോലും കൂട്ടാക്കില്ല .സ്റ്റാറ്റസിന് ചേർന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം .അദ്ദേഹം രണ്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തു .ആ സമയത്താണ് കോവിഡ് എന്ന മഹാമാരി പൊട്ടി പുറപ്പെട്ടത് .നാട്ടിലേക്ക് വന്നപ്പോൾ എയർപോർട്ട് തൊട്ട് ചെക്കിങ് .അദ്ദേഹം ചിന്തിച്ചു കേരളം ഇത്രയ്ക്ക് അങ്ങ് പുരോഗമിച്ചോ എന്ന് .ഹോം ക്വാറന്റൈനെ നിർദേശിച്ചു .വീട്ടിലേക്ക് പോയി അവിടെ റൂമിൽ കഴിഞ്ഞു .ഒരു റൂമിൽ തന്നെ ഇരുന്നു മുഷിഞ്ഞ അദ്ദേഹം പുറത്തോട്ട് ഇറങ്ങാൻ തീരുമാനിച്ചു .എന്നാൽ അദ്ദേഹത്തിന്റെ ഫോൺ ജി പി എസ് മായി ബന്ധിപ്പിച്ചത് അദ്ദേഹം മറന്നു പോയി അതിലൂടെ നിരീക്ഷിച്ചാൽ ആര് എവിടെ ഉണ്ട് എന്ന് മനസിലാക്കാൻ കഴിയും .സതീശൻ ഇറങ്ങി ഗേറ്റ് വരെ എത്തിയതേ ഒള്ളു അപ്പോഴത്തേക്കും ഫോണിൽ വിളി വന്നു വീട്ടിനുള്ളിലേക്ക് പോകാൻ പറഞ്ഞു .ആരോഗ്യ പ്രവർത്തകർ ദിവസവും എത്തി പരിശോധിച്ചു .അവരോട് സഹകരിക്കാൻ സതീശൻ കൂട്ടാക്കിയില്ല .മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ തൊണ്ട വേദന അനുഭവപെട്ടു .അദ്ദേഹം സ്ഥിരം പോകാറുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ബന്ധപെട്ടു .കോവിഡ്  സംശയം പ്രകടിപ്പിച്ചതോടെ ഫോൺ വെച്ചു . നഗരത്തിലെ എല്ലാ മുന്തിയ ഹോസ്പിറ്റലുകളിൽ വിളിച്ചു എല്ലാടത്തും ഇതു തന്നെ അവസ്ഥ .ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു നിമിഷങ്ങൾക്കുള്ളിൽ ആംബുലൻസ് എത്തി .ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു .സാമ്പിൾ ശേഖരിച്ചു അയച്ച കൊടുത്തു .ടെസ്റ്റ് പോസിറ്റീവ് .സതീശൻ ആകെ പേടിച്ചു പോയി .നേഴ്സ് മാരും ഡോക്ടർ മാരും അദ്ദേഹത്തിന് കരുത്ത് നൽകി .രാവിലെ മൊട്ടയും പാലും ഉൾപ്പെടെ ഉച്ചയ്ക്കും രാത്രിയും എല്ലാ വിഭവ സമൃദ്ധമായ ഭക്ഷണം .പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ രോഗം പൂർണമായും ഭേദമായി .വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ചിന്തിച്ചു .ലോകത്തെ വൻകിട രാജ്യങ്ങൾ പോലും കോവിഡ് നെ പിടിച്ചു കെട്ടാൻ പാട് പെടുമ്പോൾ ഇന്ത്യ ആകട്ടെ അതിനെ നന്നായി പ്രതിരോധിക്കുന്നു .കേരളമാകട്ടെ എല്ലാവരേയും രോഗമുക്തരാക്കി എല്ലാവർക്കും സാന്ത്വനമേകാൻ ഒന്നിക്കുന്നു .ലക്ഷങ്ങൾ വിലയുള്ള ചികിത്സ സൗജന്യമായി നൽകുന്നു ശരിക്കും കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ അല്ലെ? അതെ .ഞാൻ തിരിച്ചറിയുന്നു നന്മയുള്ള കേരളത്തെ .proud to be an indian.
{{BoxBottom1
| പേര്= ആദിത്യ മനോജ്
| ക്ലാസ്സ്= 10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    SNDP HSS KARAMVELI      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38025
| ഉപജില്ല=  കോഴഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799581" എന്ന താളിൽനിന്ന് ശേഖരിച്ചത്