പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിച്ചത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാനം ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുണ്ടായത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂടെയുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം. | പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിച്ചത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാനം ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുണ്ടായത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂടെയുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം. |