"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:07, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
(മുിി) |
No edit summary |
||
വരി 289: | വരി 289: | ||
05/12/18 – ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയറുപയോഗിച്ച് ഡ്രോയിംഗ്, ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന പ്രോഗ്രാം നിർമ്മിക്കുന്ന സെഷനാണ് ഇന്ന് നടന്നത്. വിവിധ നിറങ്ങൾ ഉപയോഗിച്ച് ക്യാൻവാസിൽ വരക്കുന്നതും അത് മായിച്ചുകളയുന്നതിനും ആവശ്യമായ ഒരു ആപ്പാണ് ഇന്ന് നിർമ്മിച്ചത്.ആദ്യം തന്നെ നിർമ്മിക്കാൻ പോകുന്ന ആപ്പിനെക്കുറിച്ച് ഒരു ചർച്ചയാണ് നടന്നത്. ഡിസൈനിംഗിനാവശ്യമായ കംപോണന്റുകളെക്കുറിച്ചാണ് ചർച്ച ചെയ്തത്. കളറുകൾ തെരഞ്ഞെടുക്കാനാവശ്യമായ 3 ബട്ടനുകൾ, വരച്ച വരകൾ മായ്ച് കളയുന്നതിനുള്ള ഒരു ബട്ടൻ, വരക്കാനുള്ള പ്രതലം എന്നിവ കംപോണന്റായി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു. | 05/12/18 – ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയറുപയോഗിച്ച് ഡ്രോയിംഗ്, ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന പ്രോഗ്രാം നിർമ്മിക്കുന്ന സെഷനാണ് ഇന്ന് നടന്നത്. വിവിധ നിറങ്ങൾ ഉപയോഗിച്ച് ക്യാൻവാസിൽ വരക്കുന്നതും അത് മായിച്ചുകളയുന്നതിനും ആവശ്യമായ ഒരു ആപ്പാണ് ഇന്ന് നിർമ്മിച്ചത്.ആദ്യം തന്നെ നിർമ്മിക്കാൻ പോകുന്ന ആപ്പിനെക്കുറിച്ച് ഒരു ചർച്ചയാണ് നടന്നത്. ഡിസൈനിംഗിനാവശ്യമായ കംപോണന്റുകളെക്കുറിച്ചാണ് ചർച്ച ചെയ്തത്. കളറുകൾ തെരഞ്ഞെടുക്കാനാവശ്യമായ 3 ബട്ടനുകൾ, വരച്ച വരകൾ മായ്ച് കളയുന്നതിനുള്ള ഒരു ബട്ടൻ, വരക്കാനുള്ള പ്രതലം എന്നിവ കംപോണന്റായി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു. | ||
നിറം തെരഞ്ഞെടുക്കാനുള്ള ബട്ടനുകളാണ് ആദ്യം ചേർത്തത്. പ്രോപ്പർട്ടീസ് ഓപ്ഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി.പിന്നീട് വരക്കാനുള്ള പ്രതലമായ കാൻവാസ് ഉൾപ്പെടുത്തി. പ്രോപ്പർട്ടീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വരക്കുന്ന വരകളെല്ലാം മുഴുവനായും മായിച്ചുകളയുന്നതിന് വേണ്ടി ഒരു ബട്ടൻ ഉൾപ്പെടുത്തി. തുടർന്ന് കോഡിംഗിലേയ്ക്ക് കടക്കുകയും കാൻവാസിൽ അസൈൻ ചെയ്ത രീതിയിൽ നിറമെടുത്ത് വരക്കുന്നതിനുള്ള കോഡുകളും ഉൾപ്പെടുത്തുകയും ചെയ്തു. തയ്യാറാക്കിയ ആപ്പ് എമുലേറ്റർ എടുത്ത് പ്രവർത്തിപ്പിച്ചു. | നിറം തെരഞ്ഞെടുക്കാനുള്ള ബട്ടനുകളാണ് ആദ്യം ചേർത്തത്. പ്രോപ്പർട്ടീസ് ഓപ്ഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി.പിന്നീട് വരക്കാനുള്ള പ്രതലമായ കാൻവാസ് ഉൾപ്പെടുത്തി. പ്രോപ്പർട്ടീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വരക്കുന്ന വരകളെല്ലാം മുഴുവനായും മായിച്ചുകളയുന്നതിന് വേണ്ടി ഒരു ബട്ടൻ ഉൾപ്പെടുത്തി. തുടർന്ന് കോഡിംഗിലേയ്ക്ക് കടക്കുകയും കാൻവാസിൽ അസൈൻ ചെയ്ത രീതിയിൽ നിറമെടുത്ത് വരക്കുന്നതിനുള്ള കോഡുകളും ഉൾപ്പെടുത്തുകയും ചെയ്തു. തയ്യാറാക്കിയ ആപ്പ് എമുലേറ്റർ എടുത്ത് പ്രവർത്തിപ്പിച്ചു. | ||
=== അസൈൻമെന്റ്സ് === | |||
03/01/2019 – ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളെ ഒരുമിച്ചുകൂട്ടുകയും Cyber security, Ethical hacking എന്നീ വിഷയങ്ങളിൽ അസൈൻമെന്റുകൾ നൽകുകയും 16/01/2019 ബുധനാഴ്ച സബ്മിറ്റ് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തു. | |||
=== പ്രോഗ്രാമിംഗ് === | |||
16/01/2019 – അസൈൻമെന്റുകൾ കുട്ടികൾ സബ്മിറ്റ് ചെയ്യുകയും തുടർന്ന് ക്ലാസ്സിലേയ്ക്ക് കടക്കുകയും ചെയ്തു.സാങ്കേതിക രംഗത്ത് സ്വതന്ത്രമായി ചിന്തിച്ച് സ്വന്തമായി പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അവരിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അഭിരുചി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പൈത്തൻ പ്രോഗ്രാമിംഗിൽ പരിശീലനം നേടുന്നതിനുള്ള പ്രവർത്തനമാണ് ഇന്ന് നടത്തിയത്. ആദ്യംതന്ന പൈത്തൻ പ്രോഗ്രാമിഗിനെക്കുറിച്ചും അതിലെ നിർദ്ദേശങ്ങളും മിസ്ട്രസ്സ് ഒരിക്കൽകൂടി വിശദമാക്കിത്തന്നു. തുടർന്ന് ബോഡി മാസ്സ് ഇൻഡക്സ് കാണുന്നതിനുള്ള ഒരു പ്രോഗ്രാമിംഗ് ഞങ്ങളെ പ്രവർത്തിപ്പിച്ച് കാണിക്കുകയും മനസ്സിലാക്കിത്തരികയും ചെയ്തു. ഇതേ രീതിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ബി എം ഐ കാണുന്നതിനുള്ള ഒരു പ്രോഗ്രാം കുട്ടികൾ തയ്യാറാക്കി. ബോഡി മാസ് ഇൻഡക്സിനെക്കുറിച്ച് നേരത്തേതന്നെ കുട്ടികൾ മനസ്സിലാക്കിയിരുന്നതിനാൽ പ്രോഗ്രാം ചെയ്യേണ്ട രീതികൾ മനസ്സിലാക്കാനും ചെയ്യാനും കുട്ടികൾ ബുദ്ധിമുട്ടുണ്ടായില്ല. ഓരോരുത്തരുടേയും ഉയരവും തൂക്കവും ശേഖരിക്കുകയും പ്രോഗ്രാം തയ്യാറാക്കുകയും ചെയ്തു. | |||
അടുത്തതായി ഓരോ കുട്ടികളെയും ലിറ്റിൽ കൈറ്റ് ക്ലബ്ബിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിനുള്ള പ്രോഗ്രാമിന്റെ കോഡുകൾ തയ്യാറാക്കുകയും ചെയ്യുകയും ചെയ്തു. പ്രോഗ്രാം റൺ ചെയ്യുമ്പോൾ അക്ഷരങ്ങളോ അക്കങ്ങളോ പ്രദർശിപ്പിക്കാൻ print( ) എന്ന നിർദേശമാണ് ഉപയോഗിക്കുന്നതെന്നും പ്രദർശിപ്പിക്കേണ്ട അക്ഷരങ്ങളെ ( )വലയങ്ങൾക്കള്ളിൽ ഉദ്ധരണികൾക്കുള്ളിലാണ് നൽകേണ്ടതെന്നും കുട്ടികൾ ഒരിക്കൽകൂടി മനസ്സിലാക്കി.അടുത്ത പ്രോഗ്രാമിഗിലൂടെ അക്ഷരങ്ങളും അക്കങ്ങളും പൈത്തണിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശേഷിയും കീബോർഡ് വഴി അക്ഷരങ്ങളും അക്കങ്ങളും സ്വീകരിക്കുന്നതിനുള്ള പൈത്തൻപ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള ശേഷിയും നേടി. | |||
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം === | |||
18/01/2019 – ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ - 'ബ്ലു ടിറ്റ് മൗസ് ' പ്രകാശനം സ്കൂൾ ഹെഡ്മിസ്ട്രസ്, സി. ടീന സി എം സി നിർവ്വഹിച്ചു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ ചിറക് വിരിച്ച ബ്ലു ടിറ്റ് മൗസിന് എല്ലാ വിധ ആശംസകൾ നേരുന്നതായും തുടർന്നും കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ ചിറക് വിരിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കട്ടെയെന്നും സിസ്റ്റർ ആശംസിച്ചു. കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
=== ഇലക്ട്രോണിക്സ് === | |||
23/01/2019 - ഒന്നിലധികം ഇൻപുട്ടുകൾ സ്വീകരിച്ച് പ്രോഗ്രാം തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നുകുട്ടികൾ പരിചയപ്പെട്ടത്. സ്വീകരിച്ച ഇൻപുട്ടുകൾ പ്രോഗ്രാമിലെ വിവിധ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നും കുട്ടികൾ പരിചയപ്പെട്ടു. കുട്ടികളുടെ പേരും സ്കൂളിന്റെ പേരും ഇൻപുട്ട് ചെയ്ത് പ്രദർശിപ്പിക്കുന്നതിനുള്ള പ്രോഗ്രാമാണ് ആദ്യം ചെയ്തത്. അടുത്തതായി രണ്ടു ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിന്റെ തുകപ്രദർശിപ്പിക്കാനുള്ള പ്രോഗ്രാമാണ് കുട്ടികൾ ചെയ്തത്. സ്ട്രിംഗുകൾ ഇൻപുട്ട് ചെയ്യുന്നതിനായി input ( ) എന്ന നിർദ്ദേശമാണ് ഉപയോഗിക്കേണ്ടതെന്നും ഗണിത ക്രിയകൾക്കായി സംഖ്യകൾ ഇൻപുട്ട് ചെയ്യുമ്പോൾ eval( ) എന്ന നിർദ്ദേശത്തിന്റകത്ത് input( ) എന്നനിർദ്ദേശമാണ് ഉപയോഗിക്കേണ്ടതെന്നും കുട്ടികൾ മനസ്സിലാക്കി. മൂന്നാമതായി ഓരോ കുട്ടികളും തങ്ങളുടെ പ്രായം കണ്ടെത്തുന്നതിനുള്ള പ്രോഗ്രാമാണ് തയ്യാറാക്കിയത്. | |||
ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ സെഷൻ ആരംഭിച്ചത്. ഗ്രൂപ്പ് പ്രവർത്തമാണ് നടന്നത്. ഇലക്ട്രോണിക് കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മിസ്ട്രസ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഇലക്ട്രോണിക് ഉപകരണങ്ങളിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ധാരണ നേടുക, നിത്യജീവിതത്തിൽ ഉപയോഗപ്രദമായഇലക്ട്രോണിക് ഉപകരണങ്ങളിലെ ഘടകങ്ങൾ തിരിച്ചറിയുക, ഇലക്ട്രോബ്രിക് കിറ്റിലെ ബ്രിക്സുകളെക്കുറിച്ച് പൊതുവായധാരണ നേടുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇന്നത്തെ പ്രവർത്തനം നടന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട് ൻകിയിരിക്കുന്ന റിസോഴ്സ് വീഡിയോകൾകുട്ടികൾക്ക് കാണിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾക്കമുമ്പിൽ ലൈറ്റ് സ്വിച്ച് പ്രദർശിപ്പിച്ചുകൊണ്ട് വെളിച്ചം പതിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള മാറ്റം നിരീക്ഷിക്കാൻകുട്ടികളാവശ്യപ്പെട്ടു. തുടർന്ന് മിസ്ട്രസ്സിന്റെ ചോദ്യങ്ങൾക്കെല്ലാം വളരെ കൃത്യമായിത്തന്നെ കുട്ടികൾ മറുപടി നൽകി. വ്യത്യസ്ത ഘടകങ്ങൾ കൂട്ടിയിണക്കിയാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് കുട്ടികൾ മനസ്സിലാക്കി. മുൻപ്രവർത്തനത്തെ അടിസ്ഥാനമാക്കി ലൈറ്റ് സെൻസറിനു പകരം സൗണ്ട് സെൻസറുപയോഗിച്ച് സർക്കീട്ടിനെ ശബ്ദത്താൽ നിയന്ത്രിക്കപ്പെടുന്ന സ്വിച്ച് തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം സർക്കീട്ട് തയ്യാറാക്കിയ ഗ്രൂപ്പിന് കൈയടി നൽകാനും മറ്റ് ഗ്രൂപ്പുകൾ മറന്നില്ല. കുട്ടികൾക്ക് കൂടുതൽ പരിചിതമായ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റിന്റെ പ്രവർത്തനമാണ് അടുത്ത സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. റിസോഴ്സ് വീഡിയോയുടെ സഹായത്തോടെ ഇതിന്റെ പ്രവർത്തനം കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു. തുടർന്ന് ബ്രിക് കിറ്റിലെ ഘടകങ്ങൾ ഉപയോഗിച്ച് കുട്ടികൾ ഉപകരണങ്ങൾ നിർമ്മിച്ചു. | |||
=== റോബോട്ടിക്സ് === | |||
30/01/2019 - റോബോട്ടിക്സിൽ അഭിരുചി വളർത്താനും കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ ഇതര ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന ധാരണയുണ്ടാക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ വിവരങ്ങൾ അന്വേഷിക്കാനുള്ള താൽപ്പര്യവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്നത്തെ സെഷൻ നടന്നത്. റിസോഴ്സ് ഫയലിൽ നൽകിയിരിക്കുന്ന ഒരു സ്ക്രാച്ച് പ്രോഗ്രാം പ്രവർത്തിപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികൾ ബലൂൺ തട്ടിക്കളിക്കുകയും അവസാനം ബലൂൺ പൊട്ടിച്ചുകളയുകയും ചെയ്യുന്ന ഒരു പ്രോഗ്രമായിരുന്നു. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഗെയിമിൽ പങ്ക് ചേർന്നു. കുട്ടികളുടെ കൈകളുടെ ചലനത്തിനനുസരിച്ച് കമ്പ്യൂട്ടറിനകത്തുള്ള ബലൂൺ ചലിക്കുകയും കൈ അടിച്ച് ശബ്ദം ഉണ്ടാക്കുമ്പോൾ ബലൂമ്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.സെൻസറുകളുടേയും പ്രഗ്രാമുകളുടെയും സഹായത്താലാണ് കമ്പ്യൂട്ടറുകൾക്ക് ഇത്തരം പ്രവർത്തനം സാധ്യമാകുന്നതെന്നും റോബോട്ടുകളുടെ നിർമ്മിതിക്ക് പിന്നിലും കമ്പ്യൂട്ടറുകളുടെ ഇത്തരം സാധ്യതതകളാണ് ഉപയോഗിക്കുന്നതെന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. തുടർന്ന് കുട്ടികൾക്കുമുൻപിൽ റിസോഴ്സ് ഫയലിൽ നൽകിയിരുന്ന സോഫിയ, അസിമോ എന്നീ യന്ത്ര മനുഷ്യരുടെ വീഡിയോ കാണിച്ചുകൊടുത്തു. സൗദി അറേബ്യ പൗരത്വം നൽകിയ സോഫിയ എല്ലാവർക്കും പരിചിതമായിരുന്നു. | |||
തുടർന്ന് കുട്ടികൾ റാസ്പ്ബെറി പൈ കമ്പ്യൂട്ടറുകളാണ് കുട്ടികൾ പരിചയപ്പെട്ടത്. റോബോട്ടിക്സ് പഠനത്തിനാവശ്യമായ LED കളും മോട്ടോർകൺട്രോൾ ബോർഡും സെൻസറുകളും മറ്റ് ഉപകരണങ്ങളും എളുപ്പത്തിൽ കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ചെറുകമ്പ്യൂട്ടറുകളാണ് റാസ്പ്ബെറി പൈ. നിരവധി ഉപകരണങ്ങളിലേയ്ക്ക് ആവശ്യമായ രൂപത്തിൽ ഇൻപുട്ട് ഔട്ട്പുട്ട് സിഗ്നൽ നൽകാൻ റാസ്പ്ബെറി പൈയിലെ GPIO പിന്നുകളിലൂടെ സാധിക്കുന്നു. കുട്ടികൾക്ക് റാസ്പ്ബെറി പൈയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി വീഡിയോകൾ കാണിച്ചു. | |||
06/02/2019 - റാസ്പ്ബെറി പൈ കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കുന്നതിനും അവയിലെ വിവിധ ഭാഗങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സെഷനിൽ നടന്നത്. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഈ പ്രവർത്തനം നടന്നത്. ആദ്യം തന്നെ റിസോഴ്സ് ചിത്രത്തിൽ നിന്ന് ഓരോ ഭാഗങ്ങളും കുട്ടികൾ കണ്ട് മനസ്സിലാക്കി. തുടർന്ന് കൈറ്റ് മിസ്ട്രസ്സിന്റെ സഹായത്തോടെ റാസ്പ്ബെറി പൈ കണക്ട് ചെയ്ത് പ്രവർത്തിപ്പിച്ചു. ഒരു കമ്പ്യൂട്ടർ എന്ന നിലയിൽ റാസ്പ്ബെറി പൈയെ ഉപയോഗിക്കാമെന്ന് കുട്ടികൾ മനസ്സിലാക്കി.പ്രവർത്തന സജ്ജമായ റാസ്പ്ബെറി പൈയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഫോൾഡർ നിർമ്മിക്കുകയും അതിനകത്ത് ഗ്രൂപ്പംഗങ്ങളുടെ പേരിൽ സബ് ഫോൾഡർ നിർമ്മിക്കുകയും ചെയ്യുക എന്ന പ്രവർത്തനവും കുട്ടികൾ പൂർത്തിയാക്കി. ഒരു ഫയൽ തയ്യാറാക്കി ഫോൾഡറിൽ സേവ് ചെയ്യുകയും ചെയ്തു. | |||
=== ഇലക്ട്രോണിക്സ് === | |||
13/02/2019 - LED, Bread Board, Resistor തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് ധാരണ നേടുക, ലഘു സർക്കീട്ടുകൾ തയ്യാറാക്കുക, പ്രോഗ്രാമുകളിലൂടെ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്ന ധാരണ നേടുക, കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ അഭിരുചി വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്.ആദ്യം തന്നെ റാസ്പ്ബെറിയുമായി 3 എൽ ഇ ഢി ബൾബുകൾ കണക്ട് ചെയ്ത സംവിധാനം കൈറ്റ് മിസ്ട്രസ് പ്രദർശിപ്പിച്ചു.ഇത്തരമൊരു ഉപകരണം തയ്യാറാക്കാൻ എൽ ഇ ഡി, റെസിസ്റ്റർ, ബ്രഡ് ബോർഡ്, ജംപർ വയർ തുടങ്ങിയ ഇലക്ട്രോണിക് കംപോണന്റ്സും അവ റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്ന GPIO pin കളെക്കുറിച്ചും അവയുടെ പ്രത്യേകതയെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും കുട്ടികൾക്കുമുൻപിൽ പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് റാസ്പ്ബെറി പൈ യിൽ ടെർമിനൽ തുറന്ന് കമാന്റ് ടൈപ്പ് ചെയ്ത് IDLE പ്രവർത്തിപ്പിച്ചു. പ്രോഗ്രാം ടൈപ്പ് ചെയ്തു. തുടർന്ന് പ്രോഗ്രാമിംഗിൽ എൽ ഇ ഡി ബൾബ് തുടക്കത്തിൽ പ്രകാശിക്കുകയും രണ്ട് സെക്കന്റിനുശേഷം അണഞ്ഞ് പോവുകയും ചെയ്യുന്നതിനുള്ള പ്രോഗ്രാം മിസ്ട്രസ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ ചെയ്തു. തുടർന്ന് എൽ ഇ ഡി ബൾബുകൾ റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്നതിനുള്ള ഡയഗ്രം ഓരോ ഗ്രൂപ്പിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കി. തുടർന്ന് മിസ്ട്രേഴ്സിന്റെ അനുമതിയോടെ എൽ ഇ ഡി ബൾബുകൾ റാസ്പ്ബെറി പൈ കണക്ട് ചെയ്ത് പ്രവർത്തിപ്പിച്ചു. | |||
=== ഹാർഡ്‌വെയർ === | |||
19/02/2019 – കമ്പ്യൂട്ടറിനെയും കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയും തിരിച്ചറിയുന്നതിനും കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ വേർപെടുത്തുന്നതിനും തിരികെ യോജിപ്പിക്കുന്നതിനുമുള്ള ശേഷി നേടുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടന്നത്. ഗ്രൂപ്പ് പ്രവർത്തനമായിരുന്നു. റിസോഴ്സ് ഫയലിലെ കംപ്യൂട്ടർ ബേസിക് എന്ന വീഡിയോ കുട്ടികൾക്കുമുൻപിൽ അവതരിപ്പിച്ചു. കംപ്യൂട്ടറിന്റെ ഓരോ ഭാഗത്തിന്റെ പേരും അവയുടെ പ്രത്യേകതകളും വർക്ക് ഷീറ്റിൽ ടൈപ്പ് ചെയ്ത് ചേർക്കാൻ മിസ്ട്രസ് ആവശ്യപ്പെട്ടു. കുട്ടികൾ വളരെ പെട്ടെന്ന് പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് കുട്ടികൾക്കുമുന്പിൽ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസന്റേഷൻ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളോട് കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങൾ പട്ടികപ്പെടുത്താൻ ആവശ്യപ്പെട്ടു. പ്രൊസസർ, മദർബോർഡ് പോലുള്ള ഉപകരണങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികൾ തങ്ങൾക്ക് ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ശരിയായ രീതിയിൽ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് നൽകി. | |||
=== ഹാർഡ്‌വെയർ & ട്രബിൾ ഷൂട്ടിംഗ് === | |||
27/02/2019 – കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാമെന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിമെന്നുള്ള ധാരണ നേടുക,നെറ്റ്‍വർക്കിലുള്ള ഒരു കമ്പ്യൂട്ടറിന് ഐ പി വിലാസം ഉണ്ട് എന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിന്റെ ഐ പി വിലാസം കണ്ടെത്താനുള്ള ശേഷി നേടുക, നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാനുള്ള ശേഷി നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. ഹൈടെക് ക്ലാസ്സ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അറിവുകൾ നേടിയെടുക്കുക എന്നതായിരുന്നു അടുത്ത സെഷൻ. ഹാങ്ങായിക്കിടക്കുന്ന ജാലകം ക്ലോസ്സ് ചെയ്യാനുള്ള മാർഗ്ഗം എന്ന രീതിയിൽ force quit സംവിധാനം പാനലിൽ ഉൽപ്പെടുത്തുക, സോഫ്റ്റ്‌വെയറുകൽ റീസെറ്റ് ചെയ്യുക, കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരിച്ചറിയുക, കമ്പ്യൂട്ടർ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ആർജ്ജിക്കുക, സിനാപ്റ്റിക് പാക്കേജ് മാനേജർ ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ധാരണ നേടുക എന്നിവയായിരുന്നു പ്രവർത്തനങ്ങൾ. | |||
== വിദഗ്ദരുടെ ക്ലാസ്സ് == | == വിദഗ്ദരുടെ ക്ലാസ്സ് == | ||
13/10/18 - കംപ്യൂട്ടർ പ്രോഗ്രാമിംഗ് ആന്റ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്. | 13/10/18 - കംപ്യൂട്ടർ പ്രോഗ്രാമിംഗ് ആന്റ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്. | ||
ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ സി. ആഷ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. 10 മണിയോടെ ആരംഭിച്ച ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് സിസ്റ്റർ തന്നെ, കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ക്ലാസ്സിലേയ്ക്ക് കടക്കുകയും ചെയ്തു. ഒരു വ്യക്തിയുടെയോ/സ്ഥാപനത്തിന്റെയോ | ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ സി. ആഷ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. 10 മണിയോടെ ആരംഭിച്ച ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് സിസ്റ്റർ തന്നെ, കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ക്ലാസ്സിലേയ്ക്ക് കടക്കുകയും ചെയ്തു. ഒരു വ്യക്തിയുടെയോ/സ്ഥാപനത്തിന്റെയോ നെറ്റ്‌വർക്കിൽ അനുവാദമില്ലാതെ അതിക്രമിച്ചു കയറുന്ന പ്രവർത്തിയെ ആണ് ഹാക്കിങ് എന്ന് പറയുന്നത് എന്ന് പറയുന്നതെന്നും ഹാക്കേഴ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തുന്നതെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സദുദ്ദേശ്യത്തോടെയുള്ള ‘ഹാക്കിംഗ്’ ആണ് എത്തിക്കൽ ഹാക്കിംഗ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി എന്നത് തന്റെ സുരക്ഷാവലയത്തിലുള്ള സ്ഥലത്തേക്ക് പുറമേനിന്ന് ആരും അതിക്രമിച്ച് കടക്കാതെ നോക്കുക എന്നതാണ്. അത്തരം അതിക്രമങ്ങൾ നടക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും, വഴികളെക്കുറിച്ചും അദ്ദേഹം പഠിച്ചിരിക്കണം. അതോടൊപ്പം, ആരെങ്കിലും അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞാൽ അത് തടയാനും കഴിയണം. ഏതാണ്ട് ഇത് തന്നെയാണ് കമ്പ്യൂട്ടർ മേഖലയിലെ എത്തിക്കൽ ഹാക്കറുടെ ജോലി. തന്നെ ഏൽപ്പിക്കപ്പെട്ട സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ആക്രമണങ്ങൾ വരാൻ സാദ്ധ്യതയുള്ള മാർഗങ്ങൾ പരിശോധിച്ച് തടയിടുക തുടങ്ങിയവയൊക്കെയാണ് ഒരു എത്തിക്കൽ ഹാക്കറുടെ പ്രാഥമിക ജോലി. ഇതിനായി അതാത് സംവിധാനങ്ങളിലേക്ക് നല്ല ഉദ്ദേശ്യത്തോടെ ‘അതിക്രമിച്ച്’ കടന്നുനോക്കുവാൻ ഇവർക്ക് ‘ധാർമികമായ’ അനുവാദമുണ്ട്. അതുകൊണ്ടാണ് ‘എത്തിക്കൽ’ ഹാക്കിംഗ് എന്ന പേര്. ഇവരെ നമുക്ക് ‘വൈറ്റ് ഹാറ്റ്’ ഹാക്കർമാർ എന്നും വിളിക്കാം. നശീകരണസ്വഭാവമുള്ളവരെ ‘ബ്ലാക്ക് ഹാറ്റ് ഹാക്കെർമാർ’ എന്നും. ഇവയ്ക്ക് ഇടയിലുള്ള വിഭാഗമാണ് ‘ഗ്രേ ഹാറ്റ്’. ഉടമയുടെ അനുവാദത്തോടു കൂടെ ഒരു നെറ്റ്‌വർക്ക് ഹാക്ക് ചെയ്യുന്ന ഹാക്കർമാരാണ് വൈറ്റ് ഹാറ്റ്സ് . ഇവർ ആ നെറ്റ്‌വർക്ക് ലെ പിഴവുകൾ കണ്ടെത്തുകയും അത് ഫിക്സ് ചെയ്യുകയും ചെയ്യുന്നു. നല്ല ഉദ്ദേശ്യത്തോടുമാത്രമേ എത്തിക്കൽ ഹാക്കേഴ്സ് പ്രവർത്തിക്കൂ. അതാണ് എത്തിക്കൽ ഹാക്കർമാകുടെ പ്രത്യേകത. എത്തിക്കൽ ഹാക്കിംഗ് പഠനത്തെക്കുറിച്ചും, ജോലി സാഹചര്യങ്ങളെക്കുറിച്ചും, സാദ്ധ്യതകളെക്കുറിച്ചും ആണ് സിസ്റ്റർ തുടർന്ന് സംസാരിച്ചത്. നിരന്തരം സാദ്ധ്യതകൾ ഏറുന്ന തൊഴിൽ മേഖലയാണ് എത്തിക്കൽ ഹാക്കിംഗ്. പ്രധാനമായും ഐ. ടി, ഐ. ടി അനുബന്ധ സ്ഥാപനങ്ങളിൽ ഐ. ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കാം. തങ്ങളുടെ സിസ്റ്റം എത്രമാത്രം സുരക്ഷിതമാണ് എന്ന് പരിശോധിക്കാനും, ഭാവിയിൽ വരാവുന്ന നെറ്റ്‌വർക്ക് ഭീഷണികളെ നേരിടാനും, അതിനു കാലേകൂടി സജ്ജമാകാനും ഇത്തരം പ്രൊഫഷണലുകളുടെ സഹായം കൂടിയേ തീരു.മിക്കവാറും ഐടിയാൽ ശാക്തീകരിക്കപ്പെട്ട ഇതൊരു വ്യവസായമേഖലയിലും ഇത്തരം വിദഗ്ധർക്ക് സാദ്ധ്യതകളുണ്ട്. സമീപ ഭാവിയിൽ തന്നെ സർക്കാർ തലത്തിലും നിരവധി സെക്യൂരിറ്റി വിദഗ്ദ്ധരെ ആവശ്യമായി വരും. ഇതെല്ലാം തന്നെ കുട്ടികൾക്ക് പുതിയ അറിവായിരുന്നു. ഈ വിദഗ്ദ ക്ലാസ്സ് കൈറ്റ് അംഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു. | 10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു. | ||
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ == | |||
08/02/19 - വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു. | |||
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ - സ്കൂൾതല പ്രവർത്തനം == | |||
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ ക്ലാസ്സുകൾ നടത്തുന്നു. കൈറ്റ് അംഗങ്ങൾ തന്നെ പഠനവിഭവങ്ങൾ (പ്രസന്റേഷൻ, ആനിമേഷൻ, വീഡിയോസ്) തയ്യാറാക്കുകയും കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ആശയങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കുട്ടികൾ പഠനപുരോഗതിയുടെ പാതയിലാണ്. അറിവുകൾ പകർന്നുകൊടുത്ത്, വിജ്‍ഞാനം ആർജ്ജിക്കാനുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ്മ എന്നും അവിസ്മരണീയം തന്നെ. | |||
== ഇന്റസ്ട്രിയൽ വിസിറ്റ് == | |||
15/02/19 വെള്ളിയാഴ്ച കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ചാറ്റുപാറയിൽ പ്രവർത്തിക്കുന്ന ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സന്ദർശിച്ചു. 1968 ൽ പ്രവർത്തനമാരംഭിച്ച് ഇന്ന് എക്സ്പോർട്ടിംഗ് രംഗത്ത് ഏറെ പ്രശസ്തമായ കമ്പനിയാണ് ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ആദ്യം തന്നെ കമ്പനിയുടെ കോൺഫറൻസ് ഹാളിൽ കൈറ്റ് അംഗങ്ങൾ ഒരുമിച്ചുകൂടുകയും എച്ച് ആർ മാനേജർ ശ്രീ. ജിജോ കുര്യാക്കോസ് ഈസ്റ്റേൺ കമ്പനിയെക്കുറിച്ചും അതിന്റെ ദർശനം, ദൗത്യം എന്നിവയെക്കുറിച്ചും കൈറ്റ് അംഗങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. | |||
സാങ്കേതിക വിദ്യയുടെ ചിറകിൽ വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ സന്ദർശനം പുതിയ അനുഭവം തന്നെയായിരുന്നു. കമ്പനിയിലുപയോഗിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റത്തെക്കുറിച്ചും കമ്പനിയുടെ എക്സ്പോർട്ടിംഗ് ഇംപോർട്ടിംഗ് മേഖലകളെക്കുറിച്ചും അവയ്ക്കുപയോഗിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും പ്രത്യേകിച്ച് കമ്പനി ഉപയോഗിക്കുന്ന ഒറാക്കിൾ എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഐ ടി വിഭാഗം മാനേജർ ശ്രീനാഥ് കുട്ടികൾക്ക് വിശദീകരിച്ചു. ഈസ്റ്റേൺ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം ശാഖകളുണ്ടെന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലേയ്ക്കും എക്സ്പോർട്ടിംഗ് നടത്തുന്നതായും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് കമ്പനിയുടെ NABL സർട്ടിഫൈഡ് ലാബാണ് കുട്ടികൾ സന്ദർശിച്ചത്. സെക്ഷൻ മാനേജർ ശ്രീ. ഡെന്നീസ് കുട്ടികളോട് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാനിയമം ഏതാണെന്ന് ആരായുകയും കുമാരി അനിറ്റ ആന്റണി കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ചെക്കിംഗ് സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. Physical Analysis, Chemical Analysis, Microbiological Analysis, Instrumentation Analysis, Sensoring Analysis എന്നിവയെക്കുറിച്ച് പറഞ്ഞുതന്നു. | |||
കമ്പനിയുടെ വിവിധ സർട്ടിഫിക്കേഷനുകളെക്കുറിച്ചാണ് അദ്ദേഹം തുടർന്ന് സംസാരിച്ചത്. ഉൽപ്പന്നങ്ങളുടെ വിവിധ പരിശോധനാഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ GC, HPLC, Spectro Photometer, Afratoxineഎന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തി. തങ്ങൾക്കു ലഭിച്ചിരിക്കുന്ന വിവിധ സർട്ടിഫിക്കേഷനുകളായ ISO, BRC, HALAL, FSSAI എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഓരോ സർട്ടിഫിക്കേഷന്റെയും പ്രത്യേകതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് തങ്ങളുടെ സംശയ നിവാരണത്തിനുള്ള സമയമാണ് പിന്നീട് ലഭിച്ചത്. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു. | |||
== ഉപജില്ലാ ക്യാംപ് == | |||
ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി ൩൮ കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു. | |||
== ജില്ലാ ക്യാംപ് == | |||
2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികൾ കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ് 17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു . | |||
== സംസ്ഥാനതല ക്യാംപ് == | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതല ക്യാംപിലേയ്ക്ക് 2 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകുന്നു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ക്യാംപിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി അൻസിയ സിദ്ധിക്, ആനിമേഷൻ വിഭാഗത്തിൽ കുമാരി അഞ്ജന കെ അശോക് എന്നിവർക്കാണ് മെയ് മാസത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ക്യാപിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്. |