സഹായം Reading Problems? Click here


മാറ്റങ്ങൾ

Jump to navigation Jump to search
4,652 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:08, 7 ജനുവരി 2018
'160px|left| ''' 58 ാം കേരള സംസ്ഥാന സ്‌കൂൾ യു...' താൾ സൃഷ്ടിച്ചിരിക്കുന്നു
[[Image:Kalolsavam-2018-logo.jpg|160px|left|]]
'''
58 ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ, കേരളത്തിന്റെ സാംസ്കകാരിക തലസ്ഥാനമായ തൃശ്ശൂരിൽ നടക്കുന്നു. 2018 ജനുവരി ആറാം തിയ്യതി രാവിലെ പത്തുമണിക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മേള അഞ്ചുദിവസംകൊണ്ട് അവസാനിക്കും. പരിഷ്കരിച്ച കലോത്സവ മാന്വൽ അനുസരിച്ച് ധാരാളം മാറ്റങ്ങളോടെയാണ് ഈ കലാമേളയരങ്ങേറുന്നത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുതൽ കഥകളി, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയിൽ മത്സരം പൊതുവിഭാഗത്തിലാക്കി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും നിശ്ചിത തുക സാംസ്കാരിക സ്കോളർഷിപ്പായി നൽകും. ഗാനമേള എന്ന ഇനത്തിനു പകരമായി സംഘഗാനം എന്ന ഇനം പുതുതായി ഉൾപ്പെടുത്തി. ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിൽ കവിതാരചന മത്സരയിനവും പുതുതായി ഉൾപ്പെടുത്തി. പരിപൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണത്തെ കലോത്സവ നടത്തിപ്പ്. മത്സാർത്ഥികളുടെ ഐഡി കാർഡ് മുതൽ വേദികളുടെ അലങ്കാരങ്ങൾ വരെ പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദമാണ്.

ഇരുപത്തിനാല് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 234 മത്സരയിനങ്ങളിലായി 8954 വിദ്യാർത്ഥികൾ മത്സരിക്കുന്നു. അപ്പീലുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ചിട്ടുണ്ട് ഈ മേളയിൽ. ലോകായുക്ത അനുവദിക്കുന്ന അപ്പീലുകൾക്ക് ഈ മേളയിൽ പരിഗണിക്കില്ല. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന ലോകായുക്തയുടെ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേചെയ്തു.

സസ്യങ്ങളുടെ പേരിലാണ് ഈ വർഷത്തെ വേദികൾ അറിയപ്പെടുന്നത്. അരയാൽ, അശോകം, ചന്ദനം, ചെമ്പരത്തി, ചെമ്പകം, ശംഖുപുഷ്പം, ദേവതാരു, കണിക്കൊന്ന, കാശിത്തുമ്പ, കേരം, കുടമുല്ല, മഞ്ചാടി, നന്ത്യാർവട്ടം, നീലക്കടമ്പ്, നീലക്കുറിഞ്ഞി, നീലത്താമര, നീലോൽപലം, നീർമരുത്, നീർമാതളം, നിശാഗന്ധി, നിത്യകല്യാണി, പവിഴമല്ലി, രാജമല്ലി, സൂര്യകാന്തി, തേൻവരിക്ക എന്നിവയാണ് വേദികൾ.

ഇതോടെ ഒൻപതാം തവണയാണ് തൃശ്ശൂർ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് വേദിയാകുന്നത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419885" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി