Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 69 വിദ്യാർഥികളിൽ 67 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിച്ചു, 26 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 69 വിദ്യാർഥികളിൽ 67 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിച്ചു, 26 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു


== ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 ==
2025-28ബാച്ചിന്റെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 22-ന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൈറ്റ്  മാസ്റ്റർ ട്രെയിനറായ അജിരുദ്ധ് സർ ആണ് പരിശീലനം നൽകിയത്.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്. ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്.
സാങ്കേതികവിദ്യ എന്ന പ്രധാന വിഷയത്തെ അടിസ്ഥാനമാക്കി, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫേസ് സെൻസിങ്ങിന്റെ ചിത്രം ഉപയോഗിച്ച്, റോബോട്ടിക്സ്, ജി.പി.എസ്, വി.ആർ. എന്ന് ഓരോ ഗ്രൂപ്പിനും പേര് നൽകി.
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും, അതിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുകയും ചെയ്തു. തുടർന്ന്, ഹൈടെക് കേരള എന്ന വീഡിയോ പ്രദർശിപ്പിച്ചതിനുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് ഹൈടെക് സ്കൂൾ പദ്ധതി വഴി ലഭിച്ച സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികൾ വിശകലനം ചെയ്ത് പട്ടികപ്പെടുത്തി. ഈ പ്രവർത്തനം, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ അംഗങ്ങൾക്കും വ്യക്തമായ ധാരണ നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടുത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു അടുത്ത പ്രവർത്തനം. ഇതിലൂടെ, സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു ധാരണ നൽകി. തുടർന്ന്,  ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഭാഗമായ അനിമേഷൻ മേഖലയും അതിനായി ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തി. ഒരു തീവണ്ടിയുടെ ചലനം അനിമേറ്റ് ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾ അനിമേഷൻ നിർമ്മാണം എങ്ങനെയാണെന്ന് മനസ്സിലാക്കി.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ക്യാമ്പിൽ റോബോട്ടുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് മേഖലയെക്കുറിച്ച് ധാരണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. ഒരു റോബോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നും ക്ലാസ്സിൽ വിശദമായി പഠിപ്പിച്ചു. റോബോട്ടിക് കിറ്റിലെ സെൻസറുകൾ ഉപയോഗിച്ച് ഒരു കോഴിയ്ക്ക് തീറ്റ നൽകുന്ന പ്രവർത്തനം  അവതരിപ്പിച്ച് കൊണ്ടാണ് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികളെ മനസ്സിലാക്കിയത്. ഇതിലൂടെ, റോബോട്ടിക് ഉപകരണങ്ങൾ നേരിട്ട് സ്പർശിച്ചറിയാനും പ്രവർത്തിപ്പിക്കാനും അവർക്ക് അവസരം ലഭിച്ചു.
കൂടാതെ, സംസ്ഥാന ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഇതിലൂടെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.
=== '''രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്''' ===
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും, സാങ്കേതികവിദ്യയിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷൻ നടത്തിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രവർത്തന രീതികൾ, അതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ രക്ഷിതാക്കളുടെ സഹകരണം എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ക്യാമ്പ് അവസാനിച്ചു


.
.
1,016

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2859323" എന്ന താളിൽനിന്ന് ശേഖരിച്ചത്