"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
2025 - 2028 Batch little Kites
2025 - 2028 Batch little Kites
  അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടത്തുകയുണ്ടായി.59 കുട്ടികൾ പേര് നൽകിയതിൽ 56 പേർ പരീക്ഷ എഴുതി.പരീക്ഷ നടത്തിപ്പ് വളരെ ഭംഗിയായ രീതിയിൽ തന്നെ നിർവഹിക്കാനും കൃത്യസമയത്ത് തന്നെ റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സാധിച്ചു.
  അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടത്തുകയുണ്ടായി.59 കുട്ടികൾ പേര് നൽകിയതിൽ 56 പേർ പരീക്ഷ എഴുതി.പരീക്ഷ നടത്തിപ്പ് വളരെ ഭംഗിയായ രീതിയിൽ തന്നെ നിർവഹിക്കാനും കൃത്യസമയത്ത് തന്നെ റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സാധിച്ചു.
പ്രിലിമിനറി ക്യാമ്പ്
2025 - 2028 ബാച്ച്
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 18 /9 /2025 വ്യാഴാഴ്ച നടത്തുകയുണ്ടായി.ക്യാമ്പ് നടത്തുവാനായി എത്തിച്ചേർന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ
പ്രിയ ടീച്ചർ ആയിരുന്നു.ലിറ്റിൽ കൈറ്റ് മെന്റർമാരായ രമ്യ ടീച്ചറും അശ്വതി ടീച്ചറും ഒപ്പമുണ്ടായിരുന്നു 9.30 ന് തന്നെ ക്യാമ്പ് ആരംഭിച്ചു. എല്ലാ അംഗങ്ങളും യൂണിഫോമിൽ ആണ് എത്തിയത്.ലിറ്റിൽ കൈറ്റിലൂടെ കുട്ടികൾ നേടുന്ന അറിവുകളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും വിവിധങ്ങളായ സോഫ്റ്റ്‌വെയറുകളെ പറ്റിയും ഗെയിമിലൂടെയും പ്രവർത്തനങ്ങളിലൂടെയും വളരെ വിശദമായിത്തന്നെ പ്രിയ ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആനിമേഷൻ,ഓപ്പൺ ടൂൺസ്റോബോട്ടിക്സ് ഇവയെക്കുറിച്ച് വളരെ വിശദമായ ധാരണ കുട്ടികൾ നേടി.കുട്ടികൾക്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നൽകി.ക്യാമ്പ് അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു.
വൈകുന്നേരം മൂന്നുമണിക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷകർത്താക്കൾക്കുള്ള മീറ്റിംഗ് ആയിരുന്നു.ലിറ്റിൽ കൈറ്റ്‌സിനെക്കുറിച്ചും സ്കൂൾതല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ ക്ലാസും വീഡിയോയും ഒക്കെ രക്ഷകർത്താക്കളെ കാണിച്ചു. രക്ഷകർത്താക്കൾക്കും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് വിശദമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.
രക്ഷകർത്താക്കളും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. കുട്ടികളെല്ലാം ആക്റ്റീവ് ആയി തന്നെ ഇന്നത്തെ ക്യാമ്പിൽ  പങ്കെടുത്തു.രക്ഷകർത്താക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855631" എന്ന താളിൽനിന്ന് ശേഖരിച്ചത്