സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
10:20, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂൺ→ലോക പരിസ്ഥിതി ദിനം-റിപ്പോർട്ട്
| വരി 33: | വരി 33: | ||
</gallery> | </gallery> | ||
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് 2025-26 അധ്യയന വർഷത്തിലെ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെടുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി. ഏവർക്കും സ്വാഗതം ആശംസിച്ചു.വൈറ്റില കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ രമേശ് കുമാർ സാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി കവിത ആലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമ്മിൽ ഓരോരുത്തരിലും ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുവാൻ എല്ലാവരും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ശ്രീ സുധീർ സാർ സന്ദേശം നൽകുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ ഗംഗ മുരളീധരൻ, അൽമിയ അമീർ എന്നിവർ പരിസ്ഥിതിയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനെക്കുറിച്ചും സന്ദേശം നൽകി.വിദ്യാർത്ഥികൾ കൊക്കഡാമ ബോളുകൾ ഉണ്ടാക്കി കൊണ്ടു വരികയും ഔഷധസസ്യങ്ങളും മറ്റു വൃക്ഷത്തൈകളും കൊണ്ടുവന്നു പരസ്പരം കൈമാറുകയും ചെയ്തു.അധ്യാപിക പ്രതിനിധി നയന ജെക്സി നന്ദി പ്രകാശിപ്പിച്ചു .സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.ഏവരും കൂടി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.പ്രത്യേകം തയ്യാറാക്കിയ ഗ്രോബാഗുകളിൽ വിവിധ ഇനം പച്ചക്കറി തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ നട്ടു.പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾ നിർമിച്ച കോട്ടൺ ബാഗുകൾ വിശിഷ്ടാതിഥികൾക്ക് സമ്മാനിക്കുകയും പൊതുനിരത്തിൽ വിതരണം ചെയ്യുകയും ചെയ്തു . പ്ലക്കാഡുകളും പോസ്റ്ററുകളും തയ്യാറാക്കി കൊണ്ടുവന്ന് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ റാലി നടത്തി . ഉപന്യാസ രചന, പരിസ്ഥിതി ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.വിത്തുകൾ പരസ്പരം കൈമാറി നവാഗതർ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വർഷത്തിൽ ഉടനീളം നിലനിൽക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ പരിസ്ഥിതി ദിനത്തിന് സാധിച്ചു. | പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് 2025-26 അധ്യയന വർഷത്തിലെ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെടുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി. ഏവർക്കും സ്വാഗതം ആശംസിച്ചു.വൈറ്റില കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ രമേശ് കുമാർ സാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി കവിത ആലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമ്മിൽ ഓരോരുത്തരിലും ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുവാൻ എല്ലാവരും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ശ്രീ സുധീർ സാർ സന്ദേശം നൽകുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ ഗംഗ മുരളീധരൻ, അൽമിയ അമീർ എന്നിവർ പരിസ്ഥിതിയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനെക്കുറിച്ചും സന്ദേശം നൽകി.വിദ്യാർത്ഥികൾ കൊക്കഡാമ ബോളുകൾ ഉണ്ടാക്കി കൊണ്ടു വരികയും ഔഷധസസ്യങ്ങളും മറ്റു വൃക്ഷത്തൈകളും കൊണ്ടുവന്നു പരസ്പരം കൈമാറുകയും ചെയ്തു.അധ്യാപിക പ്രതിനിധി നയന ജെക്സി നന്ദി പ്രകാശിപ്പിച്ചു .സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.ഏവരും കൂടി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.പ്രത്യേകം തയ്യാറാക്കിയ ഗ്രോബാഗുകളിൽ വിവിധ ഇനം പച്ചക്കറി തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ നട്ടു.പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾ നിർമിച്ച കോട്ടൺ ബാഗുകൾ വിശിഷ്ടാതിഥികൾക്ക് സമ്മാനിക്കുകയും പൊതുനിരത്തിൽ വിതരണം ചെയ്യുകയും ചെയ്തു . പ്ലക്കാഡുകളും പോസ്റ്ററുകളും തയ്യാറാക്കി കൊണ്ടുവന്ന് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ റാലി നടത്തി . ഉപന്യാസ രചന, പരിസ്ഥിതി ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.വിത്തുകൾ പരസ്പരം കൈമാറി നവാഗതർ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വർഷത്തിൽ ഉടനീളം നിലനിൽക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ പരിസ്ഥിതി ദിനത്തിന് സാധിച്ചു. | ||
https://youtu.be/um05KB7gWRs?si=HD9di0sk3GFdnV3B<nowiki/>-CKCHS ENVIRONMENT DAY VIDEO | |||