"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 411: വരി 411:
പ്രമാണം:21068 oct2 quiz.jpeg|alt=
പ്രമാണം:21068 oct2 quiz.jpeg|alt=
</gallery>
</gallery>
== മലമ്പുഴ ബ്ലോക്കിൽ സ്വച്ഛത ക്വിസ് ==
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ബ്ലോക്ക് തല ക്വിസ് മത്സരത്തിൽ കുമാരി വിഷ്ണുപ്രിയ കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
== ശില്പശാല ==
പാലക്കാട് ഐഐടിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം നടത്തിയ ശില്പശാലയിൽ ജിവിഎച്ച്എസ്എസ് മലമ്പുഴയിലെ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ഐഐടി ഗവേഷക വിദ്യാർത്ഥികൾ നിർമ്മിച്ച സോളാർ മിനി ലാംബ് തെളിയിച്ചു. 'പുനരൂപയോഗ ഊർജ്ജവും സുസ്ഥിരതയും' എന്ന വിഷയത്തിലാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ശില്പശാല നടത്തിയത്.
== പരിശീലന ക്യാമ്പ് ==
ജിവിഎച്ച്എസ്എസ് ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലന ക്യാമ്പ് നടത്തി . പ്രധാന അധ്യാപിക ശ്രീമതി സ്വപ്നകുമാരി  ഉദ്ഘാടനം ചെയ്തു.
== നേത്ര പരിശോധന ക്യാമ്പ് ==
സൗജന്യ നേത്ര ചികിത്സയും പ്രമേഹ നിർണയ ക്യാമ്പും നടന്നു. അതിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്സ്റ്റുഡൻസ് പോലീസ് കേഡറ്റ്,മലമ്പുഴ ജനമൈത്രി പോലീസ് കെ എസ് എസ് പി എ ട്രിനിറ്റി കണ്ണാശുപത്രി എയ്ഡ്സ് ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
== കലോത്സവം ആർപ്പോ 2024 ==
സ്കൂൾ കലോത്സവം ആർപ്പോ 2024 ഒക്ടോബർ 19 ശനിയാഴ്ച ഗംഭീരമായി നടത്തി. പ്രധാന അധ്യാപിക ശ്രീമതി സ്വപ്നകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA വൈസ് പ്രസിഡണ്ട് ശ്രീമതി ഹേമലത അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ പ്രകാശ് ഉള്ളിയേരി ഉദ്ഘാടകനും സംഗീത സംവിധായകൻ ശ്രീ കൃഷ്ണപ്രസാദ് മുഖ്യ പ്രഭാഷകനും ആയിരുന്നു. മാപ്പിളപ്പാട്ട്, ലളിതഗാനം, നാടോടി നൃത്തം മോണോ ആക്ട്, ഗസൽ , ഒപ്പന, കോൽക്കളി , സംഘനൃത്തം തുടങ്ങി നിരവധി പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2580968" എന്ന താളിൽനിന്ന് ശേഖരിച്ചത്