"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ചരിത്രം (മൂലരൂപം കാണുക)
15:48, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർHistory
No edit summary |
(History) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
കുണ്ടംകുഴി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് | ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻറെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന കുണ്ടംകുഴി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് കുണ്ടംകുഴി. 1955- ൽ ഒരു പത്തായപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ കുണ്ടംകുഴി ഇന്ന് ഏകദേശം 2600 ഓളം കുട്ടികളുമായി കാസറഗോഡ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു. അദ്ധ്യാപക അനദ്ധ്യാപക വിഭാഗങ്ങളിലായി ഏകദേശം 100 ഓളം പേർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു. | ||
ഏകദേശം | |||
കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ സമീപ പ്രദേശത്ത് തീരെ കുറവായതിനാലാണ് 1955 ൽ കുണ്ടംകുഴി പ്രദേശത്ത് സ്കൂൾ വേണമെന്ന ആവശ്യം ആദ്യം ഉയർന്നു വന്നത് ഇതേ തുടർന്ന് കുണ്ടംകുഴി അമ്പലത്തിന്റെ പടിഞ്ഞാറ് വശത്തു സ്ഥിതി ചെയ്യുന്ന കൃഷ്ണൻ നായർ എന്ന വ്യക്തിയുടെ പത്തായപുരയ്ക്ക് മേലെ 1955 ഒക്ടോബർ 10 നാണ് ആദ്യമായി ക്ലാസുകൾ ആരംഭിച്ചത് . ആ കാലഘട്ടത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 25 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ടുള്ള സ്കൂളിന്റെ പുരോഗമനത്തിന് നേതൃത്വം നൽകിയത് കൃഷ്ണൻ നായർ അതുപോലെ പ്രധാനാദ്ധ്യാപകൻ ലക്ഷ്മണൻ സാറും ആയിരുന്നു. ടി.തമ്പാൻ, ചന്തു, കൃഷ്ണൻ, ഗോപാലൻ ആചാരി, വാസുദേവക്കുറുപ്പ്, ഭാട്ടി എന്നിവരായിരുന്നു പ്രാരംഭഘട്ടത്തിലെ അദ്ധ്യാപകർ . പത്തായപ്പുരയിലെ പഠനം വർഷങ്ങൾ ആയി തുടർന്നു . എന്നാൽ പലവിധ അസൗകര്യങ്ങൾ കാരണം സ്കൂളിനായി പുതിയൊരു സ്ഥലം കണ്ടത്തേണ്ടതായി വന്നു . ഇതേ തുടർന്ന് കുണ്ടംകുഴി അമ്പലത്തിന്റെ തെക്കു ഭാഗത്തായി സ്ഥലം കണ്ടെത്തുകയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ 1963 ൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു . 1966 ൽ സ്കൂൾ എൽപി യിൽ നിന്നും യു പി യിലേക്ക് 1976 ൽ ഹൈസ്കൂളായും മാറി . പി .എം രാഘവൻ മാഷായിരുന്നു ആ സമയത്തെ പ്രധാനാധ്യാപകൻ . 1968 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ സ്കൂളിനായ് പുതിയ കെട്ടിടങ്ങൾ നിർമിച്ചു. 1977ൽ സയൻസ് , കോമേഴ്‌സ്, ഹ്യുമാനിറ്റീസ് കോഴ്സുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ഡറി വിഭാഗവും പ്രവർത്തനമാരംഭിച്ചു .കൂടാതെ 2005 ൽ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു 1976-77 ൽ ആരംഭിച്ച പി.ടി .എ ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു . | |||
സ്കൂളിന്റെ ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായ് ലാബുകളും ലൈബ്രറിയും ഉൾപ്പെട്ടിരിക്കുന്നു . ഇതിനുപുറമെ സ്.സ്.എ യുടെ സഹായത്തോടെ 2010ൽ സ്കൂളിൽ ചരിത്ര മ്യൂസിയം ആരംഭിച്ചു . 2011ൽ സ്കൂളിനായ് മികച്ച കളി സ്ഥലം ഒരുക്കി സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്തുന്നതിനായ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച സ്പെഷ്യൽ ഫണ്ട് ഉപയോഗിച് സ്കൂളിനായ് ബസ് വാങ്ങുകയും ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിക്കുകയും ചെയ്തു. ഇതിനുപുറമെ ഗൾഫിൽ പ്രവർത്തിച്ചുവരുന്ന കൂട്ടം എന്ന പൂർവ്വവിദ്യാർത്ഥി സംഘവും സ്കൂളിന്റെ വികസനത്തിനാവിശ്യമായ സഹായങ്ങൾ നൽകി വരുന്നു . |