|
|
വരി 1: |
വരി 1: |
| വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്.
| | . |