Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
[[പ്രമാണം:Schoolroad.jpg|പകരം=|ലഘുചിത്രം|road]]
[[പ്രമാണം:Schoolroad.jpg|പകരം=|ലഘുചിത്രം|road]]
[[പ്രമാണം:12518 style.jpg|പകരം=|നടുവിൽ|ലഘുചിത്രം|സ്‌കൂൾ[[പ്രമാണം:12518library.jpg|പകരം=|നടുവിൽ|ലഘുചിത്രം|തുറന്ന ലൈബ്രറി]]]]
[[പ്രമാണം:12518 style.jpg|പകരം=|നടുവിൽ|ലഘുചിത്രം|സ്‌കൂൾ[[പ്രമാണം:12518library.jpg|പകരം=|നടുവിൽ|ലഘുചിത്രം|തുറന്ന ലൈബ്രറി]]]]
[[പ്രമാണം:12518 IMG-20180224-WA0049.resized.jpg|ലഘുചിത്രം]]
[[പ്രമാണം:12518 IMG-20180224-WA0049.resized.jpg|ലഘുചിത്രം]]'''<big>ജൈവ വൈവിധ്യ ഉദ്യാനം</big>'''
പൂക്കൾ നിറഞ്ഞു നിൽക്കുന്ന ,പൂമ്പാറ്റകൾ പാറിനടക്കുന്ന ഒരു ജൈവ വൈവിധ്യ ഉദ്യാനം, അത് ഈ  വിദ്യാലയത്തിന്റെ ഒരു സ്വപ്നമായിരുന്നു. പരിമിതമായ  സ്ഥലവും  അതിൽ രണ്ടു കെട്ടിടങ്ങളുമുള്ളപ്പോൾ എങ്ങനെ ഒരു ഒരു ജൈവവിധ്യ ഉദ്യാനം ഒരുക്കും. ഈ പരിമിതികളെ മറികടന്നു  സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് ഇന്ന് സുന്ദരമായൊരു ഉദ്യാനം ഒരുക്കിയിട്ടുണ്ട്. മൂന്നു വർഷം  മുൻപ് സ്കൂളിൽ ഉണ്ടായിരുന്നത്. രണ്ടു കൊന്നമരങ്ങളും, ഒരു മാവും, ഒരു മുളയും മന്ദാരവും മാത്രം.ഇവിടെ നിന്നാണ് കൃത്യമായ ആസൂത്രണത്തിലൂടെ ചിട്ടയായ പരിപാലനത്തിലൂടെ സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നത്. ഒരു താൽകാലിക കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ഉപേക്ഷിച്ച  ഇരുമ്പ് കമ്പികൾ മതിലിൽ  ഉറപ്പിച്ചു അതിനു മുകളിൽ ചെടിചെട്ടികൾ വച്ച് തുടക്കം. പിറന്നാളിന്   കുട്ടികൾ സമ്മാനിച്ച ചെടികൾ ഒരേ മാതൃകയിലുള്ള ചട്ടികളിൽ വച്ച് പിടിപ്പിച്ചപ്പോൾ മതിലിനു ഇപ്പോൾ പൂന്തോട്ട ചന്തം. സ്കൂളിൽ  കെട്ടിട നിർമ്മാണവേളയിൽ മാലിന്യങ്ങൾ നിക്ഷേപിച്ച പ്രദേശത്തു നിന്നും അവ നീക്കം ചെയ്ത് അവിടെ ചെടികൾ വച്ച് തുടങ്ങി. കുട്ടികൾ വീടുകളിൽ നിന്നും ചെമ്പരത്തി, തുളസി, പേര, സപോട്ട, അരളി എന്നിങ്ങനെയുള്ള ചെടികളെല്ലാം എത്തിച്ചു. നട്ടവയെല്ലാം നന്നായി വളർന്നു. ഈ ചെടികൾക്കിടയിലെല്ലാം ചെണ്ടുമല്ലികകൾ പൂവിട്ട് നിൽക്കുന്നു. വിരിഞ്ഞു നിൽക്കുന്ന കൊന്നപ്പൂക്കൾ കൂടിയായപ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു. അത്തി, തുമ്പ, പത്തുമണിപൂവ്, വിവിധയിനം ചെമ്പരത്തികൾ, തുളസി, ലക്ഷി തരു, കിലുക്കി, തുമ്പ, പനിനീർ, പപ്പായ തുടങ്ങി 80 ലധികം സസ്യവൈവിധ്യങ്ങൾ ഇന്ന് സ്കൂൾ ക്യാംപസിനകത്തുണ്ട്. സ്കൂൾ മതിലിനു പുറത്ത് ക്ലാസ് അടിസ്ഥാനത്തിൽ നട്ട ഉങ്ങ് മരങ്ങളും കുട്ടികളുടെ നല്ല പരിപാലനത്തിൽ വളർന്നു വലുതായിരിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിൽ കുഞ്ഞു കുളവും ഒരുക്കിയിട്ടുണ്ട്.
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779067" എന്ന താളിൽനിന്ന് ശേഖരിച്ചത്