Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 130: വരി 130:
|-
|-
|}
|}
==നാഷണൽ സർവീസ് സ്‌കീം==
വിദ്യാഭ്യാസത്തിൻറെ പ്രഥമ ലക്ഷ്യം വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതല്ല മറിച്ച് സാമൂഹിക സേവനത്തിനു അവരെ പ്രാപ്തരാക്കുന്നതാണ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഡോ. എസ്. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻറെ അധ്യക്ഷനായിരുന്നപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനായി നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടു.
‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു ഈ യുവജന പ്രസ്ഥാനം.
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.
2,444

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749359" എന്ന താളിൽനിന്ന് ശേഖരിച്ചത്