Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
പൂർവവിദ്യാർഥി നിയോഗം ഉച്ചതിരിഞ്ഞ് 3 മണിക്ക് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെയും മുൻപ് ഇവിടെ അധ്യാപകവൃത്തിയിൽ ഇരുന്നിട്ട് ഉള്ളവരുടെയും ഒരു മഹായോഗം  റിട്ടയേഡ് സർജൻ ജനറൽ വൈദ്യശാസ്ത്ര കുശല ഡോക്ടർ മിസ്സസ് പുന്നൻ ലൂക്കോസ് അവർകളുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു .അദ്ധ്യക്ഷ പ്രസംഗാനന്തരം മിസ് .സാറാമ്മ ചെറിയാൻ, മിസിസ് തങ്കമ്മ ഫെർണാണ്ടസ് എന്നിവർ ഈ സ്കൂളിനെ സംബന്ധിച്ച് അപദാനങ്ങളെ അനുസ്മരിച്ചു.  ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ത്യാഗ സമ്പന്ന ആയ മിസ്സ് ഹോംസിനെ സംബന്ധിച്ചും വളരെക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം കൃത്യ വ്യഗ്രതയും കുടുംബ ഭരണ ഭാരവും മൂലം ദൂരദിക്കുകളിൽ താമസിക്കുന്ന എല്ലാവരെയും ഒരുമിച്ച് കാണുവാൻ ഇടയാക്കുന്ന ഈ സന്ദർഭം അത്യാഹ്ലാദ കരം ആണെന്നും  വിവരിച്ചു ചെയ്ത പ്രസംഗങ്ങൾ ശ്രദ്ധേയങ്ങളയിരുന്നു. ആറു മണിയോടുകൂടി ഒരു തേയില സൽക്കാരം നടത്തപ്പെട്ടു അതുകഴിഞ്ഞ് സന്ധ്യയ്ക്ക് ബാലികമാരുടെ  ചാന്ദ്രിക നൃത്തത്തോട് കൂടി  ഞായറാഴ്ചത്തെ ചടങ്ങുകൾ സമാപിച്ചു.</p></font>

<font face=meera>'''പ്ലാറ്റിനം ജൂബിലി മഹാമഹം ...''' റിപ്പോർട്ട്.
<font face=meera>'''പ്ലാറ്റിനം ജൂബിലി മഹാമഹം ...''' റിപ്പോർട്ട്.
1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു....  [[{{PAGENAME}}/പ്ലാറ്റിനം ജൂബിലി|തുടർന്നു വായിക്കുക]]</font><br>
1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു....   
<font face=meera >അന്നേദിവസം രാവിലെ 8 മണിക്ക് അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സ്കൂൾ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് മിസ് ഹോംസ് മിസ് ബ്രൂക്ക്സ്മിത്ത് അനുസ്മരണ ശുശ്രൂഷയും ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. 11 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത പതാക ഉയർത്തി ജൂബിലി സമാപന ചടങ്ങുകൾ പ്രാരംഭം കുറിച്ചു.
തുടർന്ന് ചേർന്ന് പൂർവവിദ്യാർഥി സമ്മേളനത്തിൽ ശ്രീമതി വി. കെ. സരോജിനി (റിട്ട DEO) അദ്ധ്യക്ഷം വഹിച്ചു . ഷൈനി ജോൺ , മറിയാമ്മ ഉമ്മൻ ചാണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ഹെഡ്മിസ്ട്രസ് സൂസി മാത്യു സ്വാഗതവും കുമാരി അനില മാത്യു (സ്കൂൾ ലീഡർ ) കുതജ്ഞതയും പറഞ്ഞു.
ഉച്ചയ്ക്ക് 2 35 ന് പരിശുദ്ധ കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ തിരുമനസ്സിലെ മഹനീയ അദ്ധ്യക്ഷതയിൽ പൊതു സമ്മേളനം ആരംഭിച്ചു. സ്കൂൾ മാനേജർ റമ്പാൻതെയോഫോറസ് കോറെപ്പിസ്ക്കോപ്പ സ്വാഗതമാശംസിച്ചു
കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ ഇ. ടി മുഹമ്മദ് ബഷീർ ജൂബിലി സ്മരണികയുടെ പ്രകാശനകർമ്മം നിർവഹിച്ചു. പ്രൊഫസർ പി ജെ കുര്യൻ എംപി ആശംസകൾ നേർന്നു സംസാരിച്ചു. മഹാരാഷ്ട്ര ഗവർണർ ഡോക്ടർ പി.സി അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾ കണ്ടറിഞ്ഞ് വേണ്ട തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ വരും തലമുറയുടെ ഭാവി ഇരുളടഞ്ഞു ആകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി .വിദ്യാഭ്യാസത്തിനു ലക്ഷ്യങ്ങളാണ് വേണ്ടത് സാധാരണ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ പോലും വിദ്യയും വിരുതും പറഞ്ഞുകൊടുക്കണം. സമൂഹത്തിലെ സാമ്പത്തിക വികസനത്തിന് ഉതകുന്ന പരിശീലനം നൽകണം. നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതും ആയിരിക്കണം വിദ്യാഭ്യാസം - അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സ്കൂളിൻറെ ആദ്യ മന്ദിരം രൂപകല്പന ചെയ്ത കോട്ടയം കൊന്നയിൽ എൻജിനീയർ സി ജെ  മാണിയുടെ ഛായചിത്രം പൗലോസ് മാർ പക്കോമിയോസ് തിരുമേനിയും മുൻ എംഎൽഎയും സ്കൂൾ ട്രസ്റ്റിയുമായിരുന്ന  പി സി തോമസിന്റെ ഛായചിത്രം മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു അനാവരണം ചെയ്തു. ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ വി വർഗീസ് നന്ദി പ്രകാശിപ്പിച്ചു
പ്ലാറ്റിനം ജൂബിലിയെ അനുസ്മരിപ്പിക്കുന്ന 75 മുത്തുക്കുടകളും ആയി ഇരുവശത്തും നിരന്നുനിന്ന ബാലികമാരുടെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ടാണ് വിശിഷ്ടാതിഥികൾ വേദിയിൽ എത്തിച്ചേർന്നത്
സ്കൂൾ ഗായക സംഘം ദേശീയഗാനവും പ്രാർത്ഥന ഗാനവും ആലപിച്ച് പൊതുസമ്മേളനത്തിൽ തുടക്കംകുറിച്ചു. ഡോ. ഫിലിപോസ് മാർ തെയോഫിലോസ് ഡോ. ഗീവറുഗീസ് മാർ ഒസ്താത്തിയോസ് ,പൗലോസ് മാർ പക്കോമിയോസ് മാത്യൂസ് മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്ത തിരുമേനിമാരും ശ്രീമതി അക്കാമ്മ  അലക്സാണ്ടറും വേദിയിൽ ഉപവിഷ്ടരായിരുന്നു.
തിരുവല്ല എംഎൽഎ മാമ്മൻ മത്തായി, .മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, ജില്ലാ കളക്ടർ കെ.ബി. വത്സലാകുമാരി , പോലീസ് സൂപ്രണ്ട് റ്റി. ഒ. ജേക്കബ് , സഭാ സെക്രട്ടറി എ.കെ തോമസ്,  ഇലഞ്ഞിക്കൽ ജഗൻ  ജോൺ ഫിലിപ്പോസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രവികുമാർ , ഡി.ഇ.ഒ പി.പി ഗോപാലൻ, സി.കെ കൊച്ചുകോശി I A S ബഥനി ആശ്രമം സുപ്പീരിയർ സിസ്റ്റർ റവ. ഫാ. സോളമൻ O I C, മറ്റനേകം വൈദികർ , ബഥനി മഠം സുപ്പീരിയർ Sr. സോഫിയ എസ് ഐ സി , കന്യാസ്ത്രീകൾ  തുടങ്ങിയവയ്ക്കൊക്കെ തങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്മേളനം ധന്യമാക്കി.
പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമിക്കുന്ന ഓഡിറ്റോറിയം കം ഇൻഡോർ കോർട്ടിന്റെ ശിലാസ്ഥാപനകർമം പരിശുദ്ധ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.
ഹൈസ്കൂളിലെയും  കെജി സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ തുടർന്ന് നടത്തപ്പെട്ടു. കലാപരിപാടികൾ പ്രശസ്ത നർത്തകൻ അരവിന്ദാക്ഷ മേനോൻ ഉദ്ഘാടനം ചെയ്തു. ജൂബിലി പ്രമാണിച്ച് സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചിരുന്നു. വിവിധ കമ്മിറ്റികൾ ഹൈസ്കൂൾ കിൻഡർ ഗാർഡൻ സ്റ്റാഫ് അംഗങ്ങൾ പിടിഎ അംഗങ്ങൾ കെ ജെ മറിയാമ്മയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ബോർഡിംഗ് സ്‌റ്റാഫ്, വി.കെ ഏലിയമ്മയുടെ നേതൃത്വത്തിൽ കെ ജി ബോർഡിംഗ് സ്റ്റാഫ് ഇവർ എല്ലാവരുടെയും  കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ജൂബിലി പരിപാടികൾ ഏറ്റവും ഭംഗിയായി നടത്തുന്നതിന് സാധിച്ചു.</font>
[[{{PAGENAME}}/പ്ലാറ്റിനം ജൂബിലി|തുടർന്നു വായിക്കുക]]</font><br>
2,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701558" എന്ന താളിൽനിന്ന് ശേഖരിച്ചത്