"ജി എച്ച് എസ് എസ് കടന്നപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഖണ്ഡിക ഉൾപ്പെടുത്തി
No edit summary
(ചെ.) (ഖണ്ഡിക ഉൾപ്പെടുത്തി)
 
വരി 136: വരി 136:


മാത്യു കാരിത്താങ്കൽ ചടങ്ങിൽ പങ്കെടുത്തു.  പി ടി എ പ്രസിഡൻ്റ് കെ.സി. സതീശൻ ഉപഹാരം നൽകി. എസ്.പി.സി സ്പോർട്സ് ക്ലബ്ബ് ഫിറ്റ്സ് ൻ്റെ ഉദ്ഘാടനവും  നടന്നു. ലതീഷ് പുതിയടത്ത്, കെ.പി.പ്രേമലത, ലിജോ വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മാത്യു കാരിത്താങ്കൽ ചടങ്ങിൽ പങ്കെടുത്തു.  പി ടി എ പ്രസിഡൻ്റ് കെ.സി. സതീശൻ ഉപഹാരം നൽകി. എസ്.പി.സി സ്പോർട്സ് ക്ലബ്ബ് ഫിറ്റ്സ് ൻ്റെ ഉദ്ഘാടനവും  നടന്നു. ലതീഷ് പുതിയടത്ത്, കെ.പി.പ്രേമലത, ലിജോ വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
'''<big>''അവബോധ പ്രതലം സൃഷ്ടിക്കലും പൗര ശാസ്ത്രജ്ഞർ പ്രഖ്യാപനവും നടത്തി''</big>'''
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും മാതൃഭൂമി സീഡ് ൻ്റെയും നേതൃത്വത്തിൽ  ഗാന്ധിജയന്തി വാരാഘോഷം തുടങ്ങി. കുട്ടികൾ സ്കൂളും വീടും ശുചീകരിച്ചു. കുട്ടികളിൽ  പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ അവബോധം പ്രതലം സൃഷ്ടിക്കൽ  കൂടാതെ  പ്രകൃതി ചൂഷണങ്ങളെ ശാസ്ത്രീയമായി സമീപിച്ച്  അതിനെതിരെ പ്രതികരിക്കാനുള്ള പൗര ശാസ്ത്രജ്ഞർ പ്രഖ്യാപനവും നടന്നു ചടങ്ങ് ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് കെ സി സതീശൻ നിർവഹിച്ചു. പിടിഎ വൈ. പ്രസിഡൻറ് മനോജ് കൈപ്രത്ത് അധ്യക്ഷനായി. പൗര ശാസ്ത്രജ്ഞർ പ്രഖ്യാപനം  പ്രധാനധ്യാപിക ബീന ടീച്ചർ നിർവ്വഹിച്ചു  ചടങ്ങിൽ എം.രവി , എ.സുബൈർ, എം.സുധിഷ, കെ.രതീഷ്  ലതീഷ് പുതിയടത്ത് , എം.സിൽജ . എം.ടി.ബാബു, കെ.പി പ്രേമലത, ഇ.വി.ശ്രീഹരി എന്നിവർ സംസാരിച്ചു.
'''<big>പോലീസ് സ്മൃതിദിനം ആചരിച്ചു.</big>'''
പരിയാരം പോലീസ് സ്റ്റേഷൻ്റെ കീഴിൽ വരുന്ന ജി എച്ച് എസ് എസ് കടന്നപ്പള്ളി, ജി എച്ച് എസ് എസ് ചെറുതാഴം , ജി എച്ച് എസ് പാച്ചേനി എന്നീ സ്കൂളുകളിലെ എസ്.പി സി യൂണിറ്റുകൾ ചേർന്ന് പോലീസ് സ്മൃതിദിനം ആചരിച്ചു. ചടങ്ങിൽ പരിയാരം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് സ്കൂളുകൾ നൽകിയ ആദരം സമർപ്പിച്ചു. ചടങ്ങിന് പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബു നേതൃത്വം നൽകി. പ്രിൻസിപ്പൽ എസ്. ഐ രൂപ മധുസൂദനൻ , കടന്നപ്പള്ളി സ്കൂൾ പിടിഎ പ്രസിഡൻറ് കെ.സി സതീശൻ, മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത്, സിൽജ. എം കെ .സന്തോഷ് , ചെറുതാഴം സ്കൂൾ പിടിഎ അംഗം എ ജയൻ മാസ്റ്റർ, രാജേഷ് പയ്യരട്ട, പാച്ചേനി സ്കൂളിലെ മുഹമ്മദ് റാഫി മാസ്റ്റർ, എസ്.പി.സി കേഡറ്റുകൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
'''<big>സ്കൂളിലൊരു പച്ചക്കറി തോട്ടം</big>'''
കടന്നപ്പള്ളി ഗവ.  ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും കടന്നപ്പള്ളി കൃഷിഭവനുമായി ചേർന്ന് സ്കൂളിലൊരു പച്ചക്കറി തോട്ടം ഒരുക്കി. പദ്ധതിയുടെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ നിർവഹിച്ചു. കൃഷി ഓഫീസർ ജിതിൻ വി വി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ബേബി മനോഹരൻ തൈകൾ കൈമാറി . പി ടി എ പ്രസിഡൻറ് കെ.സി. സതീശൻ, പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ. ഹെഡ്മിസ്ട്രസ് സി.പി. ബീന, മനോജ് കൈപ്രത്ത് ,  ലതീഷ് പുതിയടത്ത്, എം.സിൽജ , സുധിഷ.എം എന്നിവർ സംസാരിച്ചു.
'''<big>കാവലായ് ഒരു കൈത്തിരി</big>'''  
കണ്ണൂർ ജില്ല പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ചൈൽഡ് ലൈൻ എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ, കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനെതിരെ സംരക്ഷണ ദീപം തെളിയിക്കാനും പ്രതിജ്ഞ ചെയ്യാനും GHSS കടന്നപ്പള്ളിയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റും അണി ചേർന്നു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് കെ.സി. സതീശൻ അധ്യക്ഷനായി. പരിയാരം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ രൂപ മധുസൂദനൻ ദീപം കൈമാറി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി സുധാകരൻ, എസ്.പി.സി ഗാർഡിയൻ പ്രസിഡൻറ് മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത് , കേഡറ്റുമാരായ ഗോപിക പ്രദീപ്, ഇ.വി. ശ്രീഹരി എന്നിവർ സംസാരിച്ചു, അധ്യാപകരും, രക്ഷിതാക്കളും, പിടിഎ അംഗങ്ങളും , നാട്ടുകാരും, കേഡറ്റുകളും   പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടന്ന ചടങ്ങ് , കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് ശക്തമായ താക്കീത് നൽകാനും അങ്ങനെ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സാമൂഹ്യ  പ്രതിബന്ധത വളർത്താനും  സാധിച്ചു.
'''<big>ഭരണഘടന ദിനാചരണം</big>'''
കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ഭരണഘടന ദിനം, സ്ത്രീധന വിരുദ്ധ ദിനം എന്നിവ ആചരിച്ചു.  പ്രധാനധ്യാപിക  സി. പി. ബീന യുടെ അധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ . കെ. രതീഷ് നിർവഹിച്ചു. ഓരോ ഭാരതീയൻ്റെയും വീടുകളിൽ സൂക്ഷിക്കുന്ന തരത്തിൽ ഭരണഘടനയെ നമ്മൾ സ്വീകരിക്കേണ്ടുന്നതിൻ്റെ ആവശ്യകത ഓർമ്മപ്പെടുത്തി. ഭരണഘടനയുടെ ആമുഖാവതരണം സീനിയർ കേഡറ്റ്  ദേവിക എം നടത്തി. തദവസരത്തിൽ സ്കൂൾ ഭരണഘടനയുടെ പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലതീഷ് പുതിയടത്ത് , എം. സിൽജ. കേഡറ്റുകളായ ഗോപിക പ്രദീപ്, ആകാശ് പ്രദീപ് എന്നിവർ സംസാരിച്ചു.
'''<big>ലോക എയ്ഡ്സ് ദിനം ആചരിച്ചു.</big>'''
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും , കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം , മാതൃഭൂമി സീഡ് എന്നിവയുമായി ചേർന്ന് ലോക എയ്ഡ്സ് ദിനാചരണം നടത്തി.  ഹെൽത്ത് ഇൻസ്പെക്ടർ ടി.വി കൃഷ്ണൻ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എം.രവീന്ദ്രൻ, എം.വി പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ധാരണവും ഐക്യദീപം തെളിയിക്കലും നടത്തി. ചടങ്ങിൽ പ്രധാനധ്യാപിക സി.പി ബീന, ലതീഷ് പുതിയടത്ത്, എം.സിൽജ , എം.സുധിഷ, പി.ശൈലജ, കെ.പി. പ്രേമലത എന്നിവർ സംസാരിച്ചു.
'''<big>ധ്യാൻചന്ദ് അവാർഡ് ജേതാവായ കെ.സി.ലേഖ യ്ക്ക് ആദരം</big>'''
പിലാത്തറ റോട്ടറി ക്ലബും കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും ചേർന്ന് ധ്യാൻചന്ദ് പുരസ്ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. പ്രമോദ് നായനാർ ഉദ്ഘാടനവും ആദര സമർപ്പണവും നടത്തി. പി.വി.സുരേന്ദ്രനാഥ് പ്രതിഭാ പരിചയം നടത്തി. ചടങ്ങിൽ കെ.സി സതി ശൻ , ഹരീഷ് കക്കീൽ, പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ , പ്രധാനധ്യാപിക സി.പി. ബീന മനോജ് കൈപ്രത്ത് , ലതീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.
'''<big>ഭിന്നശേഷി ദിനാചരണം</big>'''
സ്നേഹത്തണൽ എന്ന പേരിൽ ഭിന്നശേഷി കുട്ടികളെ ഒന്നിച്ചു നിർത്തുകയും അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകുകയും ചെയ്ത പരിപാടി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും മാതൃഭൂമി സീഡ് ക്ലബിൻ്റെയും നേതൃത്വത്തിൽ നടന്നു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിൽ വനം വകുപ്പ് നടത്തിയ പരിസ്ഥിതി ക്വിസിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഇ.വി. ശ്രീഹരിയെ അനുമോദിച്ചു. പ്രധാനധ്യാപിക സി.പി. ബീനയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റർ ടി. സുരേഷ്, ലതീഷ് പുതിയടത്ത്, സജിന പത്മനാഭൻ, കെ.വി. മനീഷ, എം.സിൽജ എന്നിവർ സംസാരിച്ചു.
'''<big>ആരോഗ്യ സാക്ഷരത ക്ലാസ്</big>'''
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും, കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ലോക എയ്ഡ്സ് ദിനാചരണ ത്തിൻ്റെ ഭാഗമായി ആരോഗ്യ സാക്ഷരത ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.വി കൃഷ്ണൻ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എം.രവീന്ദ്രൻ, എം.വി പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ധാരണവും ഐക്യദീപം തെളിയിക്കലും നടത്തി. ചടങ്ങിൽ പ്രധാനധ്യാപിക സി.പി ബീന, ലതീഷ് പുതിയടത്ത്, എം.സിൽജ , എം.സുധിഷ, പി.ശൈലജ, കെ.പി. പ്രേമലത എന്നിവർ സംസാരിച്ചു.
'''<big>സാർത്ഥകം 2021 അവധിക്കാല ക്യാമ്പ്</big>'''
കടന്നപ്പള്ളി ഗവ.ഹയർ സെക്കൻററി സ്കൂൾ സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് തുടങ്ങി. പരിയാരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ബാബു പതാക ഉയർത്തി. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് മനോജ് കെെപ്രത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ. മോഹനൻ പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് എസ്.പി സിക്ക് അനുവദിച്ച തുക കൈമാറി. മുൻപിടിഎ പ്രസിഡൻ്റ് കെ.സി.സതീശനെ ആദരിച്ചു. വെള്ളത്തിൽ മുങ്ങി താഴ്ന്ന മൂന്ന് ജീവനെ രക്ഷപ്പെടുത്താനുള്ള ധീരത കാട്ടിയ ജൂനിയർ കേഡറ്റ് ആയ ശീതൾ ശശിയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ഐ വത്സല ടീച്ചർ അനുമോദിച്ചു.  കണ്ണൂർ റൂറൽ ജില്ല എസ്. പി.സി അഡീഷണൽ ഡിസ്ട്രിക്ട് ഓഫീസർ  സി.വി. തമ്പാൻ ക്യാമ്പ് വിശദീകരണം നടത്തി. വിഭവ സമാഹരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബേബി മനോഹരൻ നടത്തി. പഞ്ചായത്ത് സിക്രട്ടറി പി. രാജീവൻ, പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ.കെ, ഹെഡ്മിസ്ട്രസ് സി.പി. ബീന, കെ.സി. സതീശൻ, രാജേഷ് പി വി, സന്തോഷ് കുമാർ ടി വി , അമൃത സി.എം,  ലതീഷ് പുതിയടത്ത്, സിൽജ എംഎന്നിവർ സംസാരിച്ചു.
'''<big>പച്ചക്കറി വിളവെടുപ്പ്</big>'''
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മാതൃഭൂമി സീഡ് ക്ലബ് എന്നിവ കടന്നപ്പള്ളി പാണപ്പുഴ കൃഷിഭവനുമായി ചേർന്ന് നടത്തിയ പച്ചക്കറി വിളവെടുപ്പ് നടത്തി. ക്യാബേജ് , കോളി ഫ്ലവർ, തക്കാളി, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. ഉദ്ഘാടനം കൃഷി ഓഫീസർ ജിതിൻ.വി .വി നിർവഹിച്ചു.  പി ടി എ പ്രസിഡൻ്റ് മനോജ് കെെപ്രത്ത് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബീന സി.പി, സന്തോഷ് കുമാർ. ടി.വി, സുബൈർ. എ, വിക്ടോറിയ ജി, വിജേഷ് കെ.വി. സിൽജ .എം ലതീഷ് പുതിയടത്ത് , ആകാശ് പ്രദീപ് എന്നിവർ സംസാരിച്ചു.
<big>'''മനുഷ്യാവകാശ ദിനം'''</big>
കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു . മനുഷ്യാവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ സീനിയർ കേഡറ്റ് ശ്രീഹരി ഇ.വി സംസാരിച്ചു. എ. കാർത്തിക് , എം. ദേവിക, പി.വി.ശ്രാവൺ, ഋഷികേശ് സതീശൻ , ആലിംസിയ എന്നീ കേഡറ്റുകൾ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് മനുഷ്യാവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള  ബോധം സൃഷ്ടിക്കാൻ അവബോധ പ്രതലം, കൈപ്പട എന്നീ  പരിപാടികൾ സംഘടിപ്പിച്ചു.  പ്രധാനധ്യാപിക സി.പി. ബീന, ലതീഷ് പുതിയടത്ത്, എം.സിൽജ, പി.കീർത്തന, എം. ആര്യ എന്നിവർ സംസാരിച്ചു.
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694364" എന്ന താളിൽനിന്ന് ശേഖരിച്ചത്