"ജി .യു .പി .എസ് താമരശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി .യു .പി .എസ് താമരശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
20:51, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022സ്കുൂളിന്റെ ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സ്കുൂളിന്റെ ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്. | ||
1933-ൽ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിനു പുറമേ പയിമ്പ്ര, കോക്കല്ലൂർ, വൈത്തിരി എന്നിവിടങ്ങളിലാണ് ഹയർ എലിമെന്ററി സ്കൂളുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പണി കഴിപ്പിച്ചത് 1940 - 41 വർഷത്തിലാണ്. അന്ന് ഇവിടെ ഹെഡ് മാസ്റ്റർ കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീ എം. എൻ. പിഷാരടിയായിരുന്നു. പിന്നീട് 1962 - 64 കാലഘട്ടത്തിൽ പണികഴിപ്പിച്ച മൂന്നു കെട്ടിടങ്ങൾ, സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ കീഴിൽ 2002-03 വർഷത്തിൽ നിർമിച്ച കെട്ടിടം, നവയുഗ ആർട്സ് സംഭാവന ചെയ്ത സ്‌റ്റേജ് മുതലായവയാണ് 2020 വരെയുള്ളത്. ഇപ്പോൾ പുതിയെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. കൂടാതെ ബ്ലോക്ക് റിസോർസ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു. | |||
പ്രസിദ്ധ സ്പോർട്സ് ലേഖകനായ വിംസി ,ശ്രീ സി മോയിൻകുട്ടി,ചലച്ചിത്ര സംവിധായകൻ ശ്രീ ഹരിഹരൻ ,സാഹിത്യ കാരൻ ആയ ശ്രീ ഹുസൈൻ കാരാടി , എം ഡി എം സി ഭാസ്കരൻ ,ശ്രീ പി കെ ജി വാര്യർ,ഡോക്ടർ | |||
സിയാലി തുടങ്ങിയവരും മറ്റ് അനവധി ഡോക്ടർമാർ എൻജിനിയർമാർ ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിട്ടുണ്ട്.സർവ്വ ശ്രീ തങ്കപ്പൻ മാസ്റ്റർ, പരേതനായ ഗോവിന്ദൻ കുട്ടി മാസ്റ്റർ,സി കെ നാരായണൻകുട്ടിനായർ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,മാസ്റ്റർ ശ്രീമതി മറിയക്കുട്ടി മുതലായവർ അടുത്ത കാലങ്ങളിലായി ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. | |||
ഏതാനും വർഷങ്ങൾക്കു മുമ്പു വരെ 1200 ലേറെ കൂട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ 634 കുട്ടികളും 24 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ആണ് ഇവിടെയുള്ളത്. ശ്രീ.കെ.വേണു ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. പി ടി എ പ്രസിഡണ്ട് ശ്രീ മഹേന്ദ്രൻ പി കെ , എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിൻസി എന്നിവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. | |||
കലാ- കായിക മേള, ശാസ്ത്ര ഗണിത ശാസ്ത്ര മേള, വിദ്യാരംഗം കലാവേദി മുതലായവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും നിരവധി തവണ താമരശ്ശേരി സബ് ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. | |||
നഗരമധ്യത്തിലുള്ള ഈ വിദ്യാലയം 2022-ൽ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നൂറു പരിപാടികൾ നടത്താൻ പി ടി എ യും സ്കൂൾ അധിക്യതരും തീരുമാനിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി താമരശ്ശേരി നഗരത്തിൽ അധ്യാപരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.താമരശ്ശേരി നഗരത്തിലെ സൗന്ദര്യ വൽക്കരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ജിയു പി എസ് താമരശ്ശേരിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വഴിയോര പൂന്തോട്ടം ആരംഭിച്ചിരിക്കുകയാണ്.ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഉന്നത വിദ്യാലയം ആക്കി ഉയർത്താനാണ് ജനപ്രതിനിധികളുടെയും പിടിഎയും ശ്രമം.ഇതിന് എല്ലാവിധ പിന്തുണയുമായി ഹെഡ്മാസ്റ്ററും അധ്യാപകരും കൂടെയുണ്ട് |