"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി (മൂലരൂപം കാണുക)
15:56, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→തുറന്ന ക്ലാസ് മുറി
No edit summary |
|||
വരി 1: | വരി 1: | ||
== '''തുറന്ന ക്ലാസ് മുറി''' == | == '''തുറന്ന ക്ലാസ് മുറി''' == | ||
കേരളത്തിലെ പാഠ്യപദ്ധതിയിൽ കാതലായ മാറ്റം വന്ന് ശിശുകേന്ദ്രീകൃതമായപ്പോൾ ക്ലാസ് റൂം എന്ന സങ്കൽപത്തിലും മാറ്റം വന്നു. പ്രകൃതിയിലെ ഏതൊരു സ്ഥലവും ക്ലാസ് മുറിയാക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകന് ലഭ്യമായി. അതിന് പ്രോത്സാഹനം നൽകാൻ എന്നവണ്ണം ഓരോ വിദ്യാലയ ത്തിലും 1999 ൽ തുറന്ന ക്ലാസ് മുറികൾ നിർമിക്കാനുള്ള ഫണ്ട് അനുവദിച്ചു. മിക്ക വിദ്യാലയങ്ങളും ആ ഫണ്ടിന് കുറച്ച് സിമൻറ് ബെഞ്ചുകൾ വാർത്തിട്ടപ്പോൾ ഇവിടെ അതിനെ കുറച്ചുകൂടി സൃഷ്ടിപരമായി നിർമിച്ചു. വിദ്യാലയമുറ്റത്തെ മരത്തണലിൽ കൃത്യമായ അകലത്തിൽ ബഞ്ചുകൾ നിർമിച്ചു മറ്റ് രണ്ട് ഫണ്ടുകൾ കൂടി ചേർത്ത് ഒരു മേശയും ബോർഡും കൂടി നിർമിച്ചു. പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ മരത്തണലിലെ ശാന്തിനികേതൻ തയ്യാർ. 2013 ൽ കേടുപാടുകൾ തീർത്ത് ബഞ്ചുകൾ പുതുക്കിപ്പണിത് കൂടുതൽ മനോഹരമാക്കി. ഇന്നും തുറന്ന ക്ലാസ് മുറി സജീവമായി ഉപയോഗിക്കപ്പെടുന്നു. | |||
തുറന്ന ക്ലാസ് മുറി കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു എന്ന് മനസിലാക്കിയപ്പോൾ മറ്റൊരു മരത്തണലും ഇത്തരത്തിൽ മാറ്റിയെടുക്കാൻ ചിന്ത തുടങ്ങി. കുറേ കാലം മുന്നേ തന്നെ ഈ മുറ്റത്ത് ഉണ്ടായിരുന്ന വേര് പൊങ്ങി വീഴാറായ ഒരു ഉങ്ങ് മരത്തിന് തറ കെട്ടി സംരക്ഷിച്ചിരുന്നു. ആതറയ്ക്ക് മുകളിൽ സിമന്റ് തേച്ച് ചാരുപടിയൊക്കെ ഉറപ്പിച്ച് ഇരിപ്പിടമൊക്കെ നിർമിച്ച് മനോഹരമായി രൂപകല്പന ചെയ്ത് '''"അമ്മയുടെ മടിത്തട്ട് "''' എന്ന് പേര് കൊടുത്ത് ആകർഷകമാക്കി. ഈ മരത്തണലും കുഞ്ഞുങ്ങളുടെ ഇഷ്ട കേന്ദ്രം തന്നെ. | |||
മറ്റൊന്ന് വിദ്യാലയമുറ്റത്തെ കൊന്നമരച്ചുവട്, ദീർഘകാലം ഈ വിദ്യാലയത്തിൽ അധ്യാപകനായിരുന്ന സുരേന്ദ്രൻ മാഷ് തന്റെ സർവീസ് കാലയളവിൽ മക്കളോടൊപ്പം നട്ടുവളർത്തിയതാണാ കൊന്നമരം. വിഷുക്കാലത്ത് മഞ്ഞനിറത്തിൽ സ്തൂപികാകൃതിയിൽ നിറയെ കൊന്നപ്പൂക്കളുമായി നിൽക്കുന്ന ഈ കൊന്നമരം കാണേണ്ട കാഴ്ച തന്നെയാണ്. അതുകൊണ്ടാണ് സംസ്ഥാന ട്രെയിനർ അബ്ദുറഹ്മാൻ മാഷ് ഇവിടം സന്ദർശിച്ച വേളയിൽ പറഞ്ഞത് "ഇത് കുഞ്ഞുങ്ങൾ സ്നേഹിക്കുന്ന വിദ്യാലയം, കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന വിദ്യാലയം " എന്ന്... |