"ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/ചരിത്രം (മൂലരൂപം കാണുക)
19:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ബേക്കർ കുന്നില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ചെറുപ്രായക്കാരുടെ ഇടമാണ് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ & ഏൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളുടെയും, കളരികളുടെയും കാലഘട്ടമായ 1930 -ൽ Miss M E East എന്ന വിദേശ വനിതക്ക് ലഭിച്ചതായ ദര്ശനത്തിന്റെ പരിണിത ഫലമായി 15 കുട്ടികളുമായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ എന്ന പേരിൽ അറിയപ്പെടന്ന "കൊച്ചുസ്കൂൾ" 1930 July 15 -ന് ആരംഭിച്ചു. കേരളത്തിലെ കിന്റെർഗാർട്ടൻ വിദ്യാഭ്യസരീതിക്ക്തുടക്കം ഇട്ട വ്യക്തി എന്ന ബഹുമതിയും Miss Eastനുള്ളതാണ്. എഴുത്തോലയോ മണ്ണിലെഴുത്തോ ഇല്ലാതെ പാട്ടുകളിലൂടേയും, കളികളിലൂടേയും, അക്ഷരങ്ങളിലേക്ക് വളരാമെന്ന പഠന സകൽപത്തിന് കേരളത്തിൽ തുടക്കമിടാൻ ഈ വിദേശ വനിതക്ക് സാധിച്ചു. തൻ്റെ സ്വപനസാക്ഷത്കാരത്തിനായി ലണ്ടനിലെ മാക്ക്മില്യൻ ട്രെയിനിംഗ് സെന്ററിൽ പോയി ടീച്ചേഴ്‌സ് ട്രെയിനിങ് പൂർത്തിയായി ഇവിടെ എത്തി. പെൺകുട്ടിക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് ആരംഭിച്ച ബേക്കർ ഗേൾസ് ഹൈസ്കൂളിന്റെ കൊച്ചനുജത്തിയായി ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ വളർന്നു. പിന്നിട് എൽ പി സ്കൂൾ ആയി വളർന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി Miss East, Mrs ഏലി വർക്കി ഉൾപ്പടെ ഏതാനും പേരെ ട്രൈനിംഗിനുവേണ്ടി ഇംഗ്ലണ്ടിൽ അയച്ച് പരിശീലിപ്പിച്ചു. ഏറെ പ്രതേകത നിറഞ്ഞ പാട്യരീതിയും അന്തരീക്ഷവുമായിരുന്നു കൊച്ചുസ്കൂളിന്റെത്. അമ്മയെപ്പോലെ സ്നേഹം പകരുന്ന അമ്മയുടെ സഹോദരിമാരാണ് കൊച്ചമ്മമാർ. Miss Eastന്റെ ആഗ്രഹപ്രകാരം ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് കൊച്ചമ്മമാർ എന്ന് അന്നുമുതൽ ഇന്നുവരെയും വിളിക്കുന്നു. ഈ അദ്ധ്യാപിക വേഷവിധാനം ചട്ടയും, മുണ്ടും, അവർ അവിവാഹിതരുമായിരുന്നു. ബഹുമാനത്തിനപ്പുറം ഒരു വാത്സല്യത്തിൻെയും, അടുപ്പത്തിൻെയും മാധുര്യം ആ വിളിയിൽ നിറഞ്ഞു നില്കുന്നു. എന്നും രാവിലെ എല്ലാവരൂം ഹാളിൽ ഒന്നിച്ചുകൂടി “Blue bells” പാട്ടുപാടി പ്രാർത്ഥിച്ചശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇന്നും ആ രീതി തുടർന്നുപോകുന്നു. ഉച്ചഭക്ഷണത്തിന് എല്ലാവരും ഒന്നിച്ച ഊട്ടുമുറിയിൽ ഒന്നിച്ചുചേര്ന്ന ആഹാരം തന്ന ദൈവത്തിന് നന്ദി അർപ്പിച്ചതിനുശേഷമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളുടെ വളർച്ചക്ക് ഉറക്കം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മദാമ്മ 1 മണിക്കൂർ ഉച്ച ഉറക്കം പതിവാക്കി. അത് ഇന്നും തുടർന്നുപോകുന്നു. ഭംഗിയൂം, വെടിപ്പുമുള്ള അക്ഷരങ്ങൾ, പാഠപുസ്തകങ്ങൾ ഭംഗിയായി സൂക്ഷിക്കുക, സംസാരത്തിലും, പെരുമാറ്റത്തിലും തുടങ്ങി, ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുകയും, ഇന്നും നൽകി പോരുകയും ചെയ്യുന്നു. അനേകം പ്രഗത്ഭവ്യക്തികൾക്ക് ഈറ്റില്ലമായി ഈ അക്ഷരമുത്തശ്ശി എന്ന ഈ വിദ്യാനികേതനം ഇന്നും കത്തിജ്വലിച്ചു നിൽക്കുന്നു |