"സെന്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==


=== കർമ്മലീത്ത മിഷണറിമാരുടെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ ആദ്യ പരിശീലന കളരികളിലൊന്നാണ് കൂനമ്മാവ്. ഇവിടുത്തെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഇന്നത്തെ ദേവാലയം ഇരിക്കുന്ന സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഒരു കുടിൽ പാഠശാലയിൽ നിന്നുമാണ്. തണ്ണിക്കോട്ട് വറുത് സർവദോർ ആയിരുന്നു ഈ പാഠശാലയിലെ ആശാൻ . വളരെ തുച്ഛമായ തുകയാണ് ആശാന് ലഭിച്ചിരുന്നത്. മഹാമിഷണറി എന്നറിയപ്പെടുന്ന ഡോ. ബർണഡിൻ ബച്ചിനെല്ലി പിതാവിന്റെ വരവോടെയാണ് കൂനമ്മാവിൽ ഉയർന്ന വിദ്യാഭ്യാസത്തിന് പാത വെട്ടി തുറന്നത്. 1891 ജനുവരി 2ാം തിയതി വി. ഫിലോമിനായുടെ നാമധേയത്തിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ രൂപം കൊണ്ടു. 1895 ൽ ഈ സ്ക്കൂളിനെ ഹൈസ്കൂളായി ഉയർത്തി. 8 വർഷക്കാലം ഇവിടെ പ്രവർത്തിച്ചശേഷം ഈ ഹൈസ്ക്കൂൾ 1898 ൽ സെന്റ്. ആൽബർട്സ് എന്ന പേരിൽ എറണാകുളത്തേക്ക് മാറ്റി സ്ഥാപിച്ചു.  1901 ൽ ഡോ. ബർണാഡ് മെത്രാപ്പോലീത്ത ഗവൺമെന്റ് അംഗീകാരത്തോടുകൂടി ഒരു ലോവർ പ്രൈമറി സ്കൂൾ കൂനമ്മാവിൽ സ്ഥാപിച്ചു. 17 വർഷങ്ങൾക്കുശേഷം ഫാ. ആൽബർട്ട് കേളന്തറ ടി.ഒ.സി.ഡി.യുടേയും മഞ്ഞുമ്മൽ ആശുപത്രി സ്ഥാപകനും പ്രസിദ്ധ ഡോക്ടറുമായ ബ്ര. നിക്കളാവൂസിന്റെയും ശ്രമഫലമായി 1918ൽ ഈ സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഫാ.സെബാസ്റ്റ്യൻ കോന്നോത്ത് ടി.ഒ.സി.ഡി.യുടെ അശ്രാന്ത പരിശ്രമഫലമായി 1948 ൽ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1951 വരെ പ്രൈമറി വിഭാഗം ഹൈസ്കൂളിന്റെ കീഴിലായിരുന്നു. തുടർന്ന് പ്രൈമറിയിൽ ഒരു താല്ക്കാലിക ഹെഡ്മാസ്റ്റർ വരാപ്പുഴക്കാരൻ ശ്രീ.എം.സി.ജോസഫ് മുണ്ടഞ്ചേരി നിയമിതനായി. 1985 ൽ ഏപ്രിൽ  1 തിയതി ശ്രീ.ടി.സി.ജോസഫ് സാർ എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി. 1986 ഫെബ്രുവരിയിലാണ് പ്രൈമറി വിഭാഗത്തിൽ സ്കൂൾ വാർഷികം ആഘോഷിച്ചത്. 1986 ജൂൺ 1 മുതൽ സ്കൂൾ യൂണിഫോം നടപ്പിലാക്കി. പുതിയതായി നിർമ്മിച്ച മനോഹരമായ സെന്റിനറി മെമ്മോറിയൽ മന്ദിരത്തിലാണ് എൽ.പി.സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ===
ഭൗതികസൗകര്യങ്ങൾ




48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465584" എന്ന താളിൽനിന്ന് ശേഖരിച്ചത്