Jump to content
സഹായം

"എം എസ് എം എച്ച് എസ് എസ് കായംകുളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

nss
('നിലവിൽ ഈ സ്‌കൂളിൽ ഇതിന്റെ പ്രവർത്തനം നടക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(nss)
വരി 1: വരി 1:
നിലവിൽ ഈ സ്‌കൂളിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നില്ല.
== എൻ.എസ്സ്.എസ്സ് ==
[[പ്രമാണം:36051 hss indu teacher.jpg|ലഘുചിത്രം|134x134ബിന്ദു|''ഇന്ദു എസ്'']]
സ്കൂളിൻറെ ഏറ്റവും അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഒരു യൂണിറ്റാണ് ഹയർ സെക്കൻഡറി തലത്തിൽ പ്രവർത്തിക്കുന്ന എൻഎസ്എസ്.  ഇരുപതു വർഷമായി ഇവിടെ എൻഎസ്എസ്  പ്രവർത്തിച്ചു വരുന്നു. തുടക്കത്തിൽ ഇതിൻറെ പ്രോഗ്രാം ഓഫീസർ  ബഹുമാനപ്പെട്ട മധുകുമാർ സാറായിരുന്നു. തുടർന്ന് അയൂബ് സർ, വസന്തരാജൻ സർ, സിദ്ദിഖ് സർ, ജ്യോതിരാജ് സർ  തുടങ്ങിയവർ ഇതിൻറെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിച്ചു.  എൻഎസ്എസ്സിൻറെ  ആലപ്പുഴ ജില്ലാ കൺവീനർ ആയി ബഹുമാനപ്പെട്ട വസന്ത രാജൻ സാർ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എൻ.എസ്.എസ്സിൻറെ  പ്രോഗ്രാം ഓഫീസർ  ശ്രീമതി. ഇന്ദു എസ് (ഫിസിക്സ് അധ്യാപിക) ആണ്. 
 
 
 
ഇതിൻറെ ഏറ്റവും വലിയ നേട്ടം എന്നത് സമൂഹത്തിൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്നു എന്നതാണ് .  വസന്തരാജൻ സർ പ്രോഗ്രാം ഓഫീസർ ആയിരുന്ന കാലത്ത് വിമൻസ്  പോളിടെക്നിക്കിൽ നെൽകൃഷി ചെയ്യുകയും അത് വളരെ വിജയകരം ആവുകയും ചെയ്തു.  ഓരോ വർഷവും ദത്ത്  എടുക്കപ്പെട്ട ഗ്രാമത്തിൽ പച്ചക്കറി കൃഷി നടത്തുകയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുവിതരണം നൽകുകയും ചെയ്യാറുണ്ട്,  കൂടാതെ നേത്ര പരിശോധന ക്യാമ്പ് ജല പരിശോധനാ ക്യാമ്പ് എന്നിവ സൗജന്യമായി സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 
പ്രളയസമയത്ത്  ദുരിതാശ്വാസ സ്‌തുത്യർഹമായ സേവനങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ സ്കൂളിൽ  വാഴ, തെങ്ങ് മറ്റു ഫല വൃക്ഷങ്ങൾ എന്നിവയുടെ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട് . പരിസര ശുചിത്വത്തിന്  അധികം പ്രാധാന്യം  നൽകി വരുന്നു. കൊറോണ ബോധവൽക്കരണം  നടത്തുകയും ആദ്യ ലോക്ഡോൺ സമയത്ത് മാസ്ക്കുകൾ സുലഭം അല്ലാതിരുന്ന  ആ സമയത്ത്  കടകളിൽ നിന്ന് നേരിട്ട് തുണി ശേഖരിക്കുകയും മാസ്ക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുകയും ചെയ്തു.
 
ഓൺലൈൻ പഠനസമയത്ത്  വിദ്യാർഥി വിദ്യാർഥിനികൾക്ക് ടിവി,  മൊബൈൽ  എന്നിവയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലാപ്ടോപ്പും എൻഎസ്എസ്സിൻറെ നേതൃത്വത്തിൽ നൽകി.
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332214" എന്ന താളിൽനിന്ന് ശേഖരിച്ചത്