"ജി.എച്ച്.എസ്സ്. പിറവം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്. പിറവം/ചരിത്രം (മൂലരൂപം കാണുക)
14:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ ആഗ്രഹാവിഷ്ക്കാരമാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. പിറവം നഗരത്തിൽ പിറവം -കോട്ടയം റോഡിൽ കുന്നുംപുറം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂൾ, കുന്നുംപുറം സ്കൂൾ എന്ന പേരിൽ പ്രാദേശികമായി അറിയപ്പെടുന്നു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എൽ.പി. വിഭാഗം വേർപെടുത്തി ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. | ||
പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്. എസ്.എസ്.എൽ.സി. ആദ്യ ബാച്ചിൽ തന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ വിജയം നിലനിർത്തിരുയിരുന്നു.2004-ൽ ഈ സ്‌കൂളിന് ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. ഹോംസയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. ഭൗതികവും സാമ്പത്തികവുമായ പരിമിതികൾ ക്കിടയിലും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു എന്നത് പ്രശംസാവഹമാണ്.കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലെത്തിയപ്പോൾ ഈ വിദ്യാലയവും അതിനിരയായി. വിദ്യാലയത്തിന്റെ പൂർവ്വകാല പ്രൗഡി തിരിച്ചു പിടിക്കാൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളും ഒപ്പം പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും തദ്ദേശസ്വയംഭരണാധികാരികളും ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഏവർക്കും ചാരിതാർത്ഥ്യമേകുന്നു. കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ നിയോചക മണ്ടലത്തിൽ നിന്നും ഓരോ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പിറവം നിയോചക മണ്ടലത്തിൽ നിന്നും ബഹുമാനപ്പെട്ട എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് നിർദ്ദേശിച്ച പ്രകാരം നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. |