ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,409
തിരുത്തലുകൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ചരിത്രം എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ചരിത്രപൈതൃകപുണ്യഭൂമിയായ കുനമ്മാവിൽ 1886 ഫെബ്രുവരി 13 ന് ദൈവദാസി മദർ ഏലീശ്വയാൽ ഒരു പനമ്പുമഠത്തിൽ സ്ഥാപിതമായ പ്രഥമ ഏതദേശീയ സന്ന്യാസിനി സഭയായ തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനി സമൂഹം (സി.ടി.സി.) പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൂനമ്മാവിൽ നിന്ന് പലായനം ചെയ്ത് വരാപ്പുഴ ദ്വീപിൽ ചേക്കേറേണ്ടി വന്നു. സാമ്പത്തിക ഭദ്രതയോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്കുണ്ടായിരുന്നില്ല. എന്നിട്ടും ഒരു ജനതയുടെ നവോത്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യം. അതിനേറ്റവും അത്യന്താപേഷിതമായ കാര്യം സുശക്തമായ വിദ്യാഭ്യാസം നൽകുക എന്നതാണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ വരാപ്പുഴയിലാരംഭിച്ച സെന്റ് ജോസഫ് കോൺവന്റിനോടനുബന്ധിച്ച് അതിവേഗം ഒരു പെൺപള്ളിക്കൂടമാരംഭിച്ചു. സെന്റ് ജോസഫ്സ് കോൺവന്റിൽ അംഗസംഖ്യ വർദ്ധിച്ചതോടെ മറ്റൊരു ഭവനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു. അതിന് സ്ഥലം കണ്ടെത്തിയത് ചാത്യാത്ത് ദേശത്തെ കർമ്മലമണ്ണായിരുന്നു. വരാപ്പുഴ കോൺവന്റ് അംഗമായിരുന്ന സിസ്റ്റർ ആൻ 1920 മെയ് 31 ന് വരാപ്പുഴ മെത്രാപൊലീത്ത ഡോ.ഏയ്ഞ്ചൽ മേരിയുടെയും സി.ടി.സി. സഭയുടെ സുപ്പീരിയർ ജനറൽ മദർ ജത്രൂദിന്റെയും അനുമതിയോടെയും അനുഗ്രഹാശിർവാദങ്ങളോടുകൂടെ കർമ്മലനാഥയുടെ നാമധേയത്വത്തിൽ തന്നെ സഭയുടെ രണ്ടാമത്തെ ഭവനത്തിന്റെ വാതിൽ ചാത്യാത്ത് തുറക്കുകയുണ്ടായി. എൽ.എം.സി. എന്ന ചുരുക്കപേരിൽ അറിയപ്പെട്ട ഈ കോൺവന്റിന്റെ പ്രഥമ സുപ്പീരിയർ സിസ്റ്റർ കാതറിൻ ആയിരുന്നു. പ്രഥമ അംഗങ്ങൾ സിസ്റ്റർ ലുത്തിഗാഡ്, സിസ്റ്റർ യോഹന്നാ, സിസ്റ്റർ സൂസീലിയ എന്നിവരായിരുന്നു. അതിരൂപതയുടെ ശ്രേയസ്സുകരമായ മുന്നേറ്റത്തിനു വേണ്ടി പരിശ്രമിച്ച മെത്രാൻ ഡോ.ഏയ്ഞ്ചൽ മേരി പെരേസി സില്ലയുടെ കാലത്താണ് ചാത്യാത്ത് പള്ളിക്കൊപ്പം പള്ളികൂടം ഉണ്ടായിരുന്നിട്ടും വീണ്ടും ഒരു പള്ളികൂടം ഒരു പെൺപള്ളികൂടം ആരംഭിക്കുന്നത്. പെൺകുട്ടികളെ പള്ളിക്കൂടത്തിലയക്കുന്ന പതിവ് ക്രൈസ്തവ കുടുംബങ്ങളിലിതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സന്ന്യാസിനിമാർ ഒരു വെല്ലുവിളിയായി വിദ്യാഭ്യാസശുശ്രൂഷ ഒരു വ്രതം കണക്കെ സ്വീകരിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന ബോധ്യം തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനിമാർക്കുണ്ടായത് ഒരു കാലഘട്ടത്തിന്റെ ഉണർവ്വിനുള്ള കാഴച്ചപാട് മാത്രമായിരുന്നില്ല . പലതലമുറകളുടെ ഭാവി കാലേകൂട്ടി കണ്ടുകൊണ്ട് ഒരു ജനതയുടെ സമുദ്ധാരണം സ്വപനം കണ്ടകൊണ്ടുമായിരുന്നു എൽ.എം.സി.കോൺവന്റും തുടർച്ചയായി എൽ.എം.സി. കോൺവന്റ് ഗേൾസ് സ്കൂളും. സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജൽത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശീർവാദങ്ങളോടെ 1920 ജൂൺ 7 ന് ഒരു പ്രൈമറി വിദ്യാലയം പെൺകുട്ടികൾക്കായി ചാത്യാത്ത് സാർത്ഥകമായി. 1,2,3,4 പ്രിപെറട്ടറി എന്നീ അഞ്ചു ക്ലാസ്സുകളാണ് ആദ്യം ആരംഭിച്ചത്. സിസ്റ്റർ ആൻ മാനേജറും, വി.ജെ.ആന്റണി മാസ്റ്റർ പ്രധാനാധ്യാപകനുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ എട്ട് ഡിവിഷനുകളിലായി 234 വിദ്യാർത്ഥികളും എട്ട് അധ്യാപക-അനധ്യാപകരുമുണ്ടായിരുന്നു. ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 82 വിദ്യാർത്ഥികളും രണ്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 66 വിദ്യാർത്ഥികളും മൂന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 52 വിദ്യാർത്ഥികളും നാലാം ക്ലാസ്സിൽ ഒരു ഡിവിഷനിൽ 24 വിദ്യാർത്ഥികളും പ്രിപെറട്ടറി ക്ലാസ്സിൽ 10 കുട്ടികളുമാണ് ഉണ്ടായിരുന്നത്. വളർച്ചയുടെ പടവുകൾ | ||
1922 മേയ് 30 ന് ഇതൊരു അപ്പർപ്രൈമറി സ്കൂൾ ആയും 1927 ൽ ഹൈസ്കൂൾ പദവിയുടെ ആദ്യഡിവിഷൻ എട്ടാംക്ലാസ്സും പ്രവർത്തനമാരംഭിച്ചു. പിറ്റേ വർഷം ഒൻപതാം ക്ലാസ്സും ആരംഭിച്ചു. 1929 ൽ പൂർണ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇതൊരു ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചുവെങ്കിലും കാലാന്തരത്തിൽ ഇതൊരു മിക്സഡ് ഹൈസ്കൂൾ ആയി മാറുകയും ഗേൾസ് എന്ന പദം സ്കൂൾ നാമധേയത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. ഹൈസ്കൂൾ തലത്തിലേക്ക് എത്തിയപ്പോൾ പ്രധാനാധ്യാപികയായി സ്ഥാനം ഏറ്റത് സി.ടി.സി.സഭാംഗവും പൂർവ്വവിദ്യാർത്ഥിനിയും ചാത്യാത്ത് ഇടവാംഗവുമായ സിസ്റ്റർ മേരി ഡൊറോത്തിയാണ്. രണ്ടു പതിറ്റാണ്ടുകാലം വിദ്യാലയത്തിന്റെ അമരക്കാരിയായി ശ്രേയസ്സ്കരമായ സേവനമനുഷ്ഠിച്ച് 1980 ൽ ആണ് വിരമിച്ചത്. തുടർന്ന് സി.ടി.സി. സഭാംഗങ്ങൾ തന്നെയായ സിസ്റ്റർ ഏണസ്റ്റ , സിസ്റ്റർ എവലിൻ, സിസ്റ്റർ അംബ്രോസിയ, സിസ്റ്റർ ഫ്രാൻസീന, സിസ്റ്റർ കുസുമം, സിസ്റ്റർ ഡോറ, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ റിൻസി, എന്നിവർ പ്രധാനാധ്യാപികമാരായി സേവനമനുഷ്ഠിച്ചു. ശതാബ്ദിവർഷത്തിൽ സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ് ആണ് പ്രധാനാധ്യാപിക. . സിസ്റ്റർ കെ.എക്സ്. മാർഗ്രറ്റ് പ്രധാനാധ്യാപികയായ ഹൈസ്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 978 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപികമാരും 5 അനധ്യാപകരും ഇവിടെ കർമ്മനിരതരാണ്. ആധുനിക സജീകൃതമായ ഹൈടെക്ക് ക്ലാസ്സ് റൂമുകളും മികച്ച ലബോറട്ടറിയുമാണ് നിലവിൽ ഉള്ളത്. പുത്തൻ വിദ്യാഭ്യാസരീതികളുടെ പ്രായോഗീക പഠനങ്ങൾക്കും പൊതു വിജ്ഞാന വർദ്ധനവിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന വലിയൊരു ലൈബ്രറിയാണ് സ്കൂൾ അങ്കണത്തിലുള്ളത്. പഠന മികവിന് അത്യന്താപേഷിതമായ സയൻസ്, കമ്പ്യൂട്ടർ ലാബുകളുടെ ക്രമീകരണവും കിടയറ്റതു തന്നെയാണ്. 2020 മാർച്ച് 31 ന് സിസ്റ്റർ മാർഗ്രറ്റ് വിരമിച്ചു. |
തിരുത്തലുകൾ