Jump to content
സഹായം

"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ചരിത്രം'''
 
1924 ജൂൺ 23 ന് "Middle സ്‌കൂളായി" ആരംഭിച്ച നമ്മുടെ സ്‌കൂൾ 1938 ജൂൺ ആരംഭത്തോടെ, റവ. ഫാ. വടക്കേൽ ഫ്രാൻസിസ് അച്ചന്റെയും (Senior) അന്നത്തെ പള്ളിവികാരിയായിരുന്ന ഫാദർ മണ്ണാനാൽ കുര്യാച്ചന്റെയും പരിശ്രമഫലമായി, വി. എച്ച്. സ്കൂൾ (വെർണകുലർ or മലയാളം ഹൈസ്കൂൾ) ആയി ഉയർത്തുവാൻ അനുവാദം കിട്ടി. അങ്ങനെ അഞ്ചാം ക്ലാസ്സോടുകൂടി  ആരംഭിച്ച ഈ സ്കൂൾ ഒൻപതാം ക്ലാസ്സോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു, സെന്റ് ലിറ്റിൽ ത്രേസ്യാസ് വി. എച്ച് സ്കൂൾ ഭരണങ്ങാനം എന്നറിയപ്പെടുകയും ചെയ്തു.
 
1946 - ലെ വിദ്യാഭ്യാസ പരിഷ്കരണ നയപ്രകാരം  മലയാളം മിഡ്‌ഡിൽസ്കൂളുകളും  മലയാളം ഹൈസ്കൂളുകളും  നിർത്തലാക്കുന്നതിനും തൽസ്ഥാനത്തു ഇംഗ്ലിഷ്സ്കൂൾ ആരംഭിക്കുന്നതിനും ഗവണ്മെന്റ് നിർദ്ദേശമുണ്ടായി. അതിൻപ്രകാരം അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നീ മലയാളം ക്ലാസുകൾ നിർത്തലാക്കുകയും പകരം നാലാം ക്ലാസ്സിനെത്തുടർന്ന് അഞ്ച് ,ആറ്,ഏഴ് ,എട്ട് ,ഒൻപതു ,പത്തു  എന്നീ ക്ലാസ്സോടുകൂടിയ ഇംഗ്ലീഷ് സ്കൂൾ നിലവിൽ വരികയും ചെയ്തു. 1930 - ൽ റവ.ഫാദർ ഫ്രാൻസിസ് വടക്കേലച്ചൻ പെൺകുട്ടികൾക്കായി ആരംഭിച്ച സേക്രഡ് ഹാർട്ട്  ഇംഗ്ലീഷ് സ്‌കൂൾ ഈ കോംബൗണ്ടിൽത്തന്നെ ആയിരുന്നതിനാൽ സെന്റ് ലിറ്റിൽ ത്രേസ്യാസ് സ്കൂളിലെ അഞ്ചു മുതലുള്ള ക്ലാസ്സുകളെല്ലാം നിയമാനുസൃതം സേക്രഡ് ഹാർട്ട്  ഇംഗ്ലീഷ് സ്കൂളിനോട് ചേർക്കപ്പെട്ടു. പാലാ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി 1952 - ൽ, അൽഫോൻസാ ഫണ്ടിൽനിന്ന് സദയമനുവദിച്ചുതന്ന 19000 രൂപ ചെലവുചെയ്ത്, വേങ്ങപ്പാറയുടെ ചരുവിൽ, പള്ളിവക സ്ഥലത്തുപണിത കെട്ടിടമാണ് ഇന്നത്തെ എൽ.പി സ്കൂളിന്റെ താഴത്തെ നില.
 
ധാർമികമൂല്യമുള്ള ഉന്നത വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്ന ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ. പി. സ്‌കൂളിൽ, 1927  മെയ് 23 - നു വി. അൽഫോൻസാമ്മ എ. ഇ. അന്ന എന്ന പേരിൽ (അഡ്മിഷൻ നമ്പർ - 203) ഏഴാം ക്ലാസ്സിൽ ചേർന്ന് പഠനം ആരംഭിക്കുകയും വി. എസ്. എൽ. സി. പാസ്സായതിനുശേഷം ഹൈസ്കൂൾ പഠനത്തിനായി ചങ്ങനാശ്ശേരിയിലേക്കു പോകുകയും ചെയ്തു (TC നമ്പർ 30, 24 -10 -104). പി .സി. എബ്രഹാം പല്ലാട്ടുകുന്നേൽ (മിഷൻലീഗ് സഹ സ്ഥാപകൻ), മിസ് കുമാരി (സിനി  ആർട്ടിസ്റ്റ് ), ഫാ. ഫ്രാൻസിസ് വടക്കേൽ, അഡ്വ. ജോയ് എബ്രഹാം (എം .പി.), ഒട്ടേറെ ഡോക്ടർമാർ, അദ്ധ്യാപകർ, പുരോഹിതർ, സന്യസ്തർ, സമുഹത്തിന് നേതൃത്വം നൽകുന്നവർ  എന്നിങ്ങനെ വളരെയധികം ഉന്നത വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നുകൊടുത്തവൾ എന്നഖ്യാതി ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രൗഢിയ്ക്കെന്നും മാറ്റുകൂട്ടുന്നു. ഭരണങ്ങാനം ദേശത്തിൻറെ തിലകക്കുറിയായി, അനേകായിരം കുരുന്നുകൾക്ക് വഴികാട്ടിയായി സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ എന്നുമെന്നും നിലകൊള്ളുന്നു.
884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1106482...1215614" എന്ന താളിൽനിന്ന് ശേഖരിച്ചത്