"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി (മൂലരൂപം കാണുക)
12:11, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2020→മാനേജ്മെന്റ്
(ചെ.) (→ക്ലബുകൾ) |
(ചെ.) (→മാനേജ്മെന്റ്) |
||
വരി 66: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്. | ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്. | ||
'''കോന്നിയൂർ മീനാക്ഷിഅമ്മ''' | |||
ചെങ്ങന്നൂർ പാണ്ടനാട് പ്രസിദ്ധമായ വഞ്ഞിപ്പുഴ മഠത്തിലെ പി എസ് വേലുപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകളായി 1901 മാർച്ച് 28ആം തീയതി കോന്നി മറ്റപ്പള്ളിൽ തറവാടിൽ ജനിച്ചു.മാതൃക അദ്ധ്യാപിക, സാഹിത്യകാരി,സ്ത്രീ ശാക്തീകരണ പ്രവർത്തക,വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹദ്‌വ്യക്തിത്തിനുടമയായിരുന്നു പ്രൊഫ കോന്നിയൂർ മീനാക്ഷിഅമ്മ.ഗാന്ധിജി തിരുവന്തപുരത്തു നടത്തിയ ഹിന്ദി പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തതിലൂടെ ഗാന്ധിജിയുടെ ആദരവിനു പാത്രമായ മീനാക്ഷിഅമ്മ തന്റ ജീവിത്തത്തിലുടനീളം ഗാന്ധി ദർശനങ്ങൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു . | |||
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1924ൽ മലയാളത്തിലും സംസ്‌കൃതത്തിലും അഭിമാനകരമായി ജയിച്ചിറങ്ങുമ്പോൾ ആ കാലത്തെ അപൂർവം വനിതാ എം എ ബിരുദധാരികളിൽ ഒരാളായിരുന്ന മീനാക്ഷിഅമ്മ ആദ്യം തിരുവനതപുരം വിമൻസ് കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും അധ്യാപികയായിരുന്നു.ഔദ്യോഗിക ജീവിതം തുടരുമ്പോഴു൦ തന്റെ ഗ്രാമത്തിലെ പാവപെട്ട കുട്ടികളുടെ വിദ്യാഭാസം ചെയ്യാനുള്ള അവസരമില്യമാ മീനാക്ഷി അമ്മയെ അസ്വസ്ഥമാക്കിയിരുന്നു. അങ്ങനെ പിതാവ് പി എസ് വേലുപ്പിള്ളയോടപ്പം ചേർന്ന് കോന്നിയിലെ ഐരവൺ എന്ന ചെറുഗ്രാമത്തിൽ ഒരു പള്ളിക്കൂടം തുടങ്ങി. അക്ഷരത്തിന്റെ വെളിച്ചം നാടിനു പകർന്നു നൽകിയ ആ സ്കൂളിന് ശ്രീരാമചന്ദ്രവിലാസം സ്കൂൾ എന്നുപേരിട്ടു. പിതാവിന്റെ മരണശേഷം അത് പിതാവിന്റെ ഓര്മകള്ക്കുമുന്പിൽ സമർപ്പിച്ചു പി എസ് വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്നു നാമകരണം ചെയ്തു . | |||
പ്രൊഫ.എസ് ഗുപ്തൻ നായർ , എൻ കൃഷ്ണപിള്ള, ഓ എൻ വി കുറുപ്പ് , പുതുശേരി രാമചന്ദ്രൻ , തിരുനെല്ലൂർ കരുണാകകാരൻ , പന്മന രാമചന്ദ്രൻ നായർ ,അമ്പലപ്പുഴ രാമവർമ , ചെമ്മനം ചാക്കോ .പ്രൊഫ. എം കൃഷ്ണൻ നായർ , പ്രൊഫ. കെ കുമാരൻ നായർ , തിരുവനതപുരം കളക്ടറായിരുന്ന ഓമനകുഞ്ഞമ്മ , സുഗതകുമാരി , സുലോചനാദേവി ,നബീസ ഉമ്മാൾ,ജഗതി എൻ കെ ആചാരി , ഡി ജി പി കൃഷ്ണൻ നായർ തുടങ്ങിയവർ മീനാക്ഷിയമ്മ ടീച്ചറിന്റെ പ്രിയ ശിഷ്യരിൽ പെടുന്നു . | |||
'''ശ്രീ കെ.എൻ . രാഘവൻ പിള്ള , മറ്റപ്പള്ളിൽ ( 1932 - 2013 )''' | |||
പന്തളം തട്ടയിലെ പുരാതനമായ കല്ലെഴുത്തിൽ വീട്ടിൽ നാരായണപിള്ള യുടെയും ഗൗരിഅമ്മയുടെയും മകനായി 1932 ൽ ജനനം . സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി St. Berchmans' College ൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഫിസിക്സ് ഐച്ഛിക വിഷയമായി ബിരുദവും ചങ്ങനാശ്ശേരി ട്രെയിനിങ് കോളേജിൽ നിന്ന് BT യും കരസ്ഥമാക്കിയതിന് ശേഷം 1960 ൽ കോന്നിയിലെ KKNM High School ൽ ( ഇന്നത്തെ അമൃത VHSS ) യിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു . ബന്ധുവും കോന്നിയുടെ ആദ്യ MLA യുമായ ചിറ്റൂർ ഹരിചന്ദ്രൻ നായരുമായയുള്ള അടുത്ത സുഹൃത്ബന്ധം കോന്നിയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കാനുള്ള പ്രേരണയും മാർഗവുമായി . | |||
1961 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളവിഭാഗം മേധാവിയും ആദരണീയയായ അദ്ധ്യാപികയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ഇളയമകൾ ശ്രീമതി ലതയുമായുള്ള വിവാഹശേഷം , അദ്ദേഹം ഐരവൺ PSVPM Middle സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു . 1936 ലാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ ഏറ്റവും അവികസിതമായ ഐരവൺ പ്രദേശത്തു ഗ്രാമത്തിലെ കുട്ടികൾക്കായി മറ്റപ്പള്ളിൽ ശ്രീ P .S . വേലുപ്പിള്ള കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത് . ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മ. ( അദ്ദേഹത്തിന്റെ മകൾ ) P S വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ (PSVPM School ) ഈ വിദ്യാലയത്തെ മുന്നോട്ട് കൊണ്ടുപോയി . | |||
ചെറിയ ഉൾനാടൻ വിദ്യാലമായിരുന്ന മിഡിൽ സ്കൂളിനെ പടിപടിയായി PSVPM Higher Secondary School ആക്കി ഉയർത്തികൊണ്ടുവന്നതും പതിനായിരകണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന മികവാർന്ന വിദ്യാലമായി വളർത്തികൊണ്ടുവന്നതും ശ്രീ . കെ .എൻ . രാഘവൻ പിള്ളയുടെ ദീർഘ ദർശിത്വവും അക്ഷീണ പരിശ്രമവുമാണ് . M. K . Letha Memorial Public School എന്ന ജില്ലയിലെ തന്നെ മികച്ച ICSE School സ്ഥാപിച്ചുകൊണ്ട് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലും ഐരവൺ ഗ്രാമത്തിന്റെ പ്രാതിനിധ്യം അദ്ദേഹം അടയാളപ്പെടുത്തി. | |||
ഇതേ കാലയളവിൽ , അരുവാപ്പുലം പഞ്ചായത്തിന്റെ ( aruvappulam) പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചു . തീർത്തും അവികിസതമായ അരുവാപ്പുലം പഞ്ചായത്തിൽ വൈദ്യുതി എത്തിച്ചതും ( റൂറൽ എലെക്ട്രിഫിക്കേഷൻസ് ), അരുവാപ്പുലം , ഐരവൺ പ്രദേശത്താകെ ഇന്നും പ്രവർത്തിക്കുന്ന മാളപാറ വാട്ടർ സപ്ലൈ സ്‌കീമിൽ (1971 ) വഴി കുടിവെള്ളമെത്തിച്ചതും സംസ്ഥാനത്തെ തന്നെ ഏറ്റവും വിജയകരമായ ലക്ഷം വീട് പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പിലാക്കിയതുമുൾപ്പടെ , അദ്ദേഹം അരുവാപ്പുലം പഞ്ചായത്തിൽ നടപ്പിലാക്കിയ അടിസ്ഥാന വികസനങ്ങൾ നിരവധിയാണ് . നാടിൻറെ സ്വപ്നമായിരുന്ന സഞ്ചായത് കടവ് പാലം 1971 ൽ സാധിതമാക്കാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ നിർണായകമായിരുന്നു. ഇതോടെ ഐരവൺ , കുമ്മണ്ണൂർ , മാമനാൽ താഴം പ്രദേശങ്ങൾ, കോന്നിയുമായി റോഡ് മാർഗം ബന്ധിക്കപ്പെട്ടു | |||
പതിനാറു വർഷത്തിലേറെ അരുവാപ്പുലം പഞ്ചായത്തിന്റെ സാരഥിയായും ഏതാണ്ട് 25 വർഷത്തിലധികം PSVPM സ്കൂളിന്റെ പ്രഥമാധ്യാപകനായും 33 വർഷത്തിലധികം സ്കൂളിന്റെ മാനേജർ ആയുമുള്ള കർമ്മോൽസുകമായ പ്രവർത്തനത്തിലൂടെ ശ്രീ . കെ.എൻ രാഘവൻ പിള്ള ഒരു നാടിൻറെ ഭാഗധേയം നിർണ്ണയിക്കുകയായിരുന്നു . കോന്നിയൂർ മീനാക്ഷിയമ്മ മെമ്മോറിയൽ വായനശാല സ്ഥാപിച്ചതും,ഐരവൺ പുതിയകാവ് ദേവി ക്ഷേത്രവും മാങ്കുന്നത് കൃഷ്‌ണ സ്വാമി ക്ഷേത്രവും പുതൂക്കി നിർമിച്ചതും പുനരുജ്ജീവിച്ചതുമുൾപ്പടെ സാമൂഹ്യ മണ്ഡലത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ അനേകം പ്രവർത്തനങ്ങളുണ്ടായി . | |||
2013 ഓഗസ്റ്റ് 30th ൽ കാലയവനികയിൽ മറയുന്നതുവരെ സ്കൂളിനും നാടിനും സമൂഹത്തിനുമായി നിരന്തരം പ്രയത്നിച്ച അസാധാരണനായ ഒരു കർമയോഗിയായിരുന്നു ശ്രീ . കെ.എൻ . രാഘവൻ പിള്ള . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |