പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ചൈനയിലെ വുഹാനിൽ കഴിയുകയായിരുന്ന കൊറോണ വൈറസിന് മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന ആഗ്രഹം ഉണ്ടായി...ചൈനയിൽ നിന്ന് ആരെങ്കിലും പോകുന്നുണ്ടോ എന്ന് ചിന്തിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു...അങ്ങനെയിരിക്കെ ചൈനയിൽനിന്ന് കേരളത്തിലേക്ക് വരുന്ന മൂന്നു വിദ്യാർത്ഥികളെ അവൻ കണ്ടു.കൊറോണയുടെ ആഗ്രഹം സാധിച്ചു...ഞാൻ ഈ മൂന്നു വിദ്യാർഥികളുമായി കേരളത്തിലേക്ക് പോകും..പതുക്കെ പതുക്കെ എല്ലാ സംസ്ഥാനങ്ങളിലേക്കും.....അങ്ങനെ എൻറെ പേര് വിറയ്ക്കണ०. ഹഹഹ......അങ്ങനെ കൊറോണ കേരളത്തിൽ എത്തി..
അവരിൽ നിന്ന് മറ്റൊരു മനുഷ്യൻറെ ശരീരത്തിൽ കയറി.കുറച്ചുദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു.അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.ഡോക്ടർ അദ്ദേഹത്തോട് ചോദിച്ചു എന്താണ് അസുഖം??നേഴ്സ് പറഞ്ഞു "വൈറസ് ആണ് ഇതിനു പിന്നിൽ" . എന്നെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല എന്ന് കൊറോണ മനസ്സിൽ വിചാരിച്ചു...ഞാൻ കേരളത്തിൽ വന്നത് ഏതാണ്ട് ഒരു ലക്ഷം പേരെയെങ്കിലും മരണത്തിന് കാരണമാകാനാണ്... ഇതെന്താണ് ഇവിടുത്തെ ആരോഗ്യ പ്രവർത്തകരും പോലീസും ആളുകളിലേക്ക് പകരാൻ എന്നെ അനുവദിക്കുന്നില്ല...ഇനി ഇവിടെ നിന്നാൽ ശരിയാവില്ല .ഞാൻ പോകുന്നു....

മീര രാജേഷ്
8 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ