പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം അവനൊരു
കൃമി കീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം
മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി
കേമത്തരം കാട്ടാൻ മുൻ പന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറി വരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദനൃത്തത്തിൽ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകാമെല്ലാമെ
സജ്ജരാം മനുഷ്യരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൽ ദിശയല്ലയോ
അഹന്തകളെല്ലാമേ വെടിയുക
മനുഷ്യാ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമി കീടത്തെ
കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ.....

പ്രത്യക്ഷ്.കെ.പി
നാലാം തരം പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത