നമസ്തേ കൈകൂപ്പി വണങ്ങാം സ്നേഹത്തോടെ
ഉപേക്ഷിക്കാം
ഷേക്ക് ഹാൻഡിനെ
അകലാം സുരക്ഷയ്ക്കായി
പാലിക്കാം ശുചിത്വം കൈകഴുകിയിടക്കിടെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മാന്യത കാണിക്കേണം
തുപ്പരുത് പൊതുയിടങ്ങളിൽ അലക്ഷ്യമായ്
അധികമായ് വേണ്ട
ടിൻ ഫുഡുകൾ ക്രീമുകൾ പുതുമുഖങ്ങളാം സ്നാക്ക്സുകൾ
നിറയട്ടെ അടുക്കളത്തട്ടുകൾ
വിഷുക്കണി വിഭവങ്ങളാൽ
അനുസരിക്കാം നിയമങ്ങൾ
നമ്മുടെ സുരക്ഷയ്ക്കായ്
സാമൂഹിക സുരക്ഷയ്ക്കായ്
പ്രതിരോധിക്കാം കൊറോണയെ ഒറ്റമനസ്സോടെ .......