അകലാം നമുക്കകലാം ...
ഈ രോഗമുക്തമാം ലോകത്തിനായി
മഹാമാരി നിന്നെ നാം
കീഴ്പെടുത്തുക തന്നെ ചെയ്യും
ഇരുളടഞ്ഞ വഴികളാം ലോകത്തിൽ
കരുത്തിൻ പ്രകാശം ചൊരികയാൽ
ഇനി വരില്ല മഹാമാരി വീണ്ടുമീ-
പുണ്യമാം വഴിയിൽ
വേണം കരുതലും സ്വയംപര്യാപ്തതയും
വേണമീ സ്നേഹഭീമിയിൽ ജീവിപ്പാൻ
ഓർക്കുന്നു നാം ആ കളങ്കിതമാം
ഭൂമി തൻ കണ്ണുനീർ