പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ വിറപ്പിച്ചു കൊണ്ട് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ചേക്കേറുകയാണ്. കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന് കേൾക്കുമ്പോൾ ഭീതിയുടെ നെറുകയിലാണ് ജനങ്ങൾ .ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെന്നത് നേരിയ ഞെട്ടലോടെയാണ് ഓരോ മലയാളിയും അറി‍ഞ്ഞത്. ചൈനയും ഇന്ത്യയും കേരളവും കണ്ണൂരും കടന്ന് ‍ഞങ്ങളുടെ നാടായ ചെറുവാഞ്ചേരിയെ വരെ ഭീതിയുടെ നെറുകയിൽ കൊണ്ടെത്തിച്ച് ക്ഷണിക്കാതെ വിരുന്നെത്തിയ ഈ കുഞ്ഞതിഥിയാണ്. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ഈ അവസ്ഥകളെല്ലാം കടന്നുപോകുമെന്നും പഴയ ജീവിത സാഹചര്യങ്ങളിലേക്ക് തിരിച്ചുപോകാമെന്നും ഉള്ള പ്രതീക്ഷയാണ് ജനങ്ങളുടെ ഏക ആശ്വാസം.കാലം കരുതിവെച്ച നല്ല നാളേക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.
 

സിയാജിത്ത്
3 പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം