പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം.... കോവിഡിനെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം.... കോവിഡിനെതിരെ

കാണണമെന്നുണ്ട് കൂട്ടുകാരേ
പക്ഷേ വേണ്ട
അകലം പാലിക്കാം
അതിജീവിക്കാനായ്
ഒരുമിച്ച് കൂടണമെന്നുണ്ട് കൂട്ടുകാരേ
അതും വേണ്ട
ജാഗ്രതയോടെ പോരാടാം
അതിജീവിക്കാനായ്
അടുത്തിരിക്കണമെന്നുണ്ട്
അതും വേണ്ടെന്നു തന്നെ വെക്കാം
കൂടുതൽ അകലാം
അടുക്കുമെന്ന പ്രതീക്ഷയോടെ
അതിജീവിക്കാനായ്
അങ്ങനെ ............
ഒരുമിച്ച് നിൽക്കാം
ഒന്നായ് ജീവിക്കാൻ
ശരീരം കൊണ്ടകന്ന്
മനസ്സ് കൊണ്ടടുത്ത്......
നമുക്ക് ഒന്നായ് പോരാടാം
കോവിഡ് എന്ന മഹാമാരിക്കെതിരെ......

 

റിദ ഫാത്തിമ
4 ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത