പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്ര കൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി

സ്വന്തം ജീവിതം കൈക്കുമ്പിളിൽ വച്ച്
ഒരു ജീവൻ രക്ഷിക്കാൻ പാഞ്ഞീടുന്നു
ആരോടും പറയാതെ
ആരും അറിയാതെ

പാഞ്ഞു വന്നു ആ പ്രളയജലം
കുന്നില്ല മരമില്ലപാടവുമില്ല
എല്ലാമേ ആ വരവിൽ കൊണ്ടുപോയി.

അധ്വാനിച്ചതുംകഷ്ടപ്പെട്ടതും
എല്ലാമെല്ലാംകൊണ്ടുപോയി

ഒരു പാട് ജീവൻനഷ്ടമായെങ്കിലും
പുതിയൊരു ജീവിതംതുണയാവട്ടെ

ഇനിയിന്ന് ഒന്നു -മുതലായ് തുടങ്ങണം
ഒരു പുതു ജീവിതമാർഗത്തിനായ്

ഒരു പുതു ഭാവിക്കുകൂടിയെന്നും ഇനി
ഒന്നു മുതലായിതുടങ്ങീടണം




 

ഹരികൃഷ്ണൻ .കെ
2 പൂണങ്ങോട് എ.എൽ.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത