പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/മഹാമാരി: കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി: കോവിഡ്-19

മനുഷ്യരാശിയെ തകർത്തുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധിയാണ് നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വയറസ്. ചൈനയിലെ വുഹനിൽനിന്ന് തുടങ്ങി ഇപ്പൊൾ ലോകത്തെത്തന്നെ തന്റെ കൈപിടിയിലാക്കിയിരിക്കുകയാണ് ഈ മഹാമാരി.സത്യത്തിൽ ലോകംതന്നെ കൊറോണയുടെ മുമ്പിൽ വിറങ്ങലിചിരിക്കുക യാണ്. മുതലാളിത്ത രാജ്യങ്ങൾ പലതും ഇപ്പൊൾ കൊറോണക്കു മുമ്പിൽ കൂപ്പുകുത്തി.ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകർക്കാൻ ഈ കൊച്ചു വ്യാധിക്ക്‌ കഴിയുമെങ്കിൽ മനുഷ്യരാശിയെ തകർക്കാൻ നാളുകൾ അധികംവേണ്ടെന്ന് നമുക്ക് ഓർത്തൂടെ......... ലോകത്തിലെ സമ്പന്നരാജ്യങ്ങൾക്കു ഇതിനൊരു അന്ത്യംകുറിക്കൻ കഴിയുന്നില്ല എന്നത് ഒരുവലിയ ദുസ്വപ്‌നംതന്നെയാണ്. നാളിതുവരെ ലക്ഷകണക്കിന് ജനങ്ങൾ ഇതിനുമുമ്പിൽ അന്ത്യംകുറിച്ചിരിക്കുന്നു. എന്നാൽ കൊറോണ വൈറസ് എന്ന മഹാവ്യാധി ഈ ലോകത്തുനിന്നുതന്നെ അന്ത്യംകുറിക്കാൻ എന്നു കഴിയുമെന്ന് നമുക്കറിഞ്ഞുകൂടാ . നമുക്ക് ചെയ്യാവുന്നത് ഇതൊന്നുമാത്രം #stay home stay safe

സിൽമി. എ
9 ഐ പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം