പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/തടവറകളിൽ നിന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
തടവറകളിൽ നിന്ന് വെളിച്ചത്തിലേക്ക്

ഇനിയൊരു പുതിയ ലോകം
പുത്തൻ പ്രഭാതം
കരുതലായിരുന്നിടാം
കാലം മായിക്കുവാനാവാത്ത സ്മരണകളുമായി
തടവറയുടെ നിഴലുകളിൽ നിന്ന ഉയരുന്ന നിമിഷം
മധുരമാം സ്മൃതികളും
അതിലേറെ നൊമ്പരങ്ങളും
      ഇന്നലെകളിലെ
      പ്രകൃതി
      ഇന്നെനിക്കൊരു
      അദ്ഭുതം
      ഇന്നെനിക്ക് കൈ
      ചങ്ങലകളില്ല
      ഇരുമ്പഴി നിറഞ്ഞ
     വാതിലുകളില്ല
     എന്നാലുമീ ദിനങ്ങൾ
     തടവറയുടെ
     അനുഭൂതിയായ്
     വീണുകിട്ടിയ
     അവധിയെ
     വേദനയോടെ
     കാണുന്ന നിമിഷം
     തടവറകളിൽ നിന്നും
     വെളിച്ചത്തിലേക്ക്
     കൊതിപ്പൂ എൻ മനം

 

ഫാത്തിമ പർവീൻ .യു
9 ഐ പുളിയപറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത