മഴ പെയ്യുന്നു മഴപെയ്യുന്നു
പെരു പെരു പെരുമഴ പെയ്യുന്നു.
ഠുക് ഠുക് ഠുക് ഠുക് ഇടി വെട്ടുന്നു
കാറ്റോ വീശിയടിക്കുന്നു.
കുട്ടികളെല്ലാം വീട്ടിൽ നിന്നും
തുള്ളിച്ചാടി രസിക്കുന്നു.
പാട്ടും പാടി നൃത്തം ചെയ്ത്
തുള്ളിച്ചാടി രസിക്കുന്നു.
പ്രകൃതിയോട് നമുക്കെല്ലാം
ആയിരമായിരം നന്ദി പറയാം
എന്തൊരു ഭംഗിയാണീ പ്രകൃതിയ്ക്ക്
ആനന്ദമുള്ളിൽ നിറയുന്നു.
പ്രകൃതിയൊരു സ്വർഗമാണല്ലോ
നമ്മുടെ സ്വന്തം വീടാണല്ലോ.
പ്രകൃതിയെ എന്നെന്നും സംരക്ഷിക്കാം
നല്ലൊരു ഭാവിക്കായ് കാത്തുവെക്കാം.