പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയിലെ വുഹാനിൽ ഉടലെടുത്ത കോവിഡ് രോഗം ലോകമെങ്ങും ലക്ഷകണക്കിന് ജീവനുകൾക്ക് ഭീഷണിയായി മാറികൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങളിൽ രണ്ടോ മുന്നോ രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ എല്ലായിടത്തും കോവിഡ് പടർന്നു പിടിച്ചിരിക്കുന്നു. അമേരിക്കയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ അമേരിക്കൻഗവണ്മെന്റ് ശ്രെദ്ധ കൊടുത്തിട്ടില്ല. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കോവിഡ് സ്ഥിതികരിച്ചു.

ഇപ്പോൾ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് പടർന്നു കൊണ്ടിരിക്കുന്നു. എന്നാൽ ലോകത്തിനു തന്നെ മാതൃകയായി കേരളം മാറികൊണ്ടിരിക്കുന്നു. നമ്മുടെ സർക്കാരിന്റെ , ആരോഗ്യ മന്ത്രിയുടെ, ആരോഗ്യ പ്രവർത്തകരുടെ, പിന്നെ നമ്മുടെ കാവൽ നിൽക്കുന്ന പോലീസും കൃത്യമായ ഇടപെടൽ നടത്തുന്നതിൽ വിജയം കൈവരിച്ചിരി ക്കുന്നു. സർക്കാരും പോലീസും നൽകുന്ന നിർദ്ദേശം കൃത്യമായി പാലിക്കുന്നതിലുടെ നമുക്ക് ഈ നേട്ടം കൈ വരിക്കാൻ സാധിച്ചു. ഈ അവസരത്തിൽ നമ്മുടെ മാലാഖ മാർക്ക്‌ അഭിനന്ദനമർപ്പിക്കുന്നു.

സായ് കൃഷ്ണ പി
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം