പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/* രണ്ടാമൂഴം*

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടാമൂഴം

 എന്റെ മഞ്ഞനിറത്തിന്
അത്യാഗ്രഹത്തിന്റെ പദവി നൽകിയവർ
പരിചയഭാവം പോലുംകാണിച്ചില്ല...
കുന്നിന്റെ ഹൃദയംപച്ചയോടെ
പറിച്ചെടുക്കുമ്പോൾഓർത്തില്ല...
നിന്റെ ജീവനറ്റഹൃദയം മാന്തിയെടുക്കാനും
ഞാൻ വേണ്ടിവരുമെന്ന്...
നിന്നെ പോലെ തന്നെ ഞാനും
ദൈവത്തിനുമുൻപിൽ മുട്ടുമടക്കുന്നു.
എങ്കിലും നിനക്ക് സന്തോഷിക്കാം
കോടി പുതയ്ക്കണ്ട...
നിനക്കായ് ഒരു തേങ്ങയും ഉടഞ്ഞ് കണ്ണീർ വാർക്കില്ല...
ഒരു തിരിയും നിനക്കായ് എരിഞ്ഞ് തീരില്ല...
എന്നന്നേക്കുമായിഒരു കോടിമുണ്ട് തരാം...
കാലങ്ങളോളം മണ്ണിനടിയിൽകിടന്നാലും ദ്രവിക്കാത്തത്...
 നീ നിന്റെനിസ്സഹായതകൊണ്ട് പൂക്കളം തീർക്കൂ...
നിന്റെ നെടുവീർപ്പുകൊണ്ടുസദ്യയുണ്ടാക്കൂ...
ഒരുപക്ഷേമാവേലിമന്നൻനിനക്കൊപ്പമാകും ഉണ്ണുക...
നിറുത്തിവച്ചെങ്കിലും ഞാൻവീണ്ടുംതിരച്ചിൽതുടരട്ടെ...
നിന്റെയും കുന്നിന്റെയുംപുനർജന്മത്തിനായി...

-

അതുല്യ ടി യു
9 സി പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത