ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും.
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നീ വിപത്തകന്നിടും വരെ
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നീ വിപത്തകന്നിടും വരെ.
കൈകൾ നാമിടയ്ക്കയ്ക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം.
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചിടില്ല നാം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചിടില്ല നാം.
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
രോഗലക്ഷണങ്ങൾ കാൺകിൽ 'ദിശയിൽ' നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി, ഭയപ്പെടേണ്ട രീതിയിൽ
രോഗലക്ഷണങ്ങൾ കാൺകിൽ 'ദിശയിൽ' നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി, ഭയപ്പെടേണ്ട രീതിയിൽ
ഹെൽത്തിൽ നിന്ന് ആംബുലൻസുമാളുമെത്തും ഹെൽപ്പിനായി
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയ്
ധീരരായി കരുത്തരായി നാം ചരിച്ചതോർക്കണം
ചരിത്രപുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തിയിട്ട് നാടുകാത്ത നന്മയുള്ള മനുഷ്യരായ്
ചരിത്രപുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തിയിട്ട് നാടുകാത്ത നന്മയുള്ള മനുഷ്യരായ്