കൊറോണ

കൊറോണയെന്നൊരു മഹാമാരിയെ
നമുക്ക് പ്രതിരോധിക്കാം കരുത്തായ് പൊരുതിടാം
ശുചിതമായ് ദിനവും കഴിഞ്ഞിടാം
ആരോഗ്യമായെന്നും ജീവിച്ചിടാം

ഓർമിക്കുകയായി ശുചിത്വം ജീവിതം ധന്യമാക്കുമെന്നും
രോഗങ്ങളെയെല്ലാം അകറ്റുമെന്നും
കൈകൾ ഇടക്കിടെ കഴുകിടാം
യാത്രകൾ നമുക്ക് മാറ്റിവെക്കാം
പൊതുനിരത്തിൽ തുപ്പിടാതെ
പാലിച്ചിടേണം അരുമയാർന്ന ശീലങ്ങൾ
മാറിടട്ടെ രോഗങ്ങൾതൻ അശാന്തിയും

പ്രാർഥിച്ചിടാം നമ്മുടെ നാടിനായ്
കൊറോണതൻ ശക്തി ക്ഷയിച്ചിടട്ടെ
ലോകം ശാന്തി കൈവരിക്കട്ടെ।
 

ശ്രീലക്ഷ്മി കെ സ്
3 B പി വി എം എ ൽ പി സ് ബ്ലാങ്ങാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത