അകത്ത് ഒന്ന് മുഖത്ത് ഒന്ന്
അടി തെറ്റിയാൽ അമ്മയും പിണങ്ങും
അടുക്കള മാറിയാൽ ഒരു മാസം
അതിബുദ്ധി ഉള്ള വരാൽ വരമ്പത്ത് മുട്ടയിടും
അതി വിളവിനു അരി അങ്ങാടിയിൽ
അത്താഴം മുടക്കാൻ നീർക്കോലി മതി
അരണ കടിച്ചാൽ ഉടനെ മരണം
ആറിയ കഞ്ഞീ പഴങ്കഞ്ഞി
ആപത്ത് വരുമ്പോൾ കൂട്ടത്തോടെ
അഴകുള്ള ചക്കയിൽ ചുളയില്ല