സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവിതാംകൂർ പ്രധാനമന്ത്രി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡന്റ് ഐക്യ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി, പഞ്ചാബ് ഗവർണ്ണർ, ആന്ധ്രാപ്രദേശ് ഗവർണ്ണർ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമഥേയത്തിൽ ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ളയുടെ മാനേജ്മെന്റിൻകീഴിൽ ഈ വിദ്യാലയം 01-06-1976 ൽ പ്രവർത്തനം ആരംഭിച്ചു.

            ഇരുന്നൂറ്റി മുപ്പത്തഞ്ചു വിദ്യാർത്ഥികളും  ഏഴു അദ്ധാപകരുമായി എൽപി സ്കൂളായി പ്രവത്തനം തുടങ്ങിയ ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മുൻ കേരള ചീഫ് സെക്രട്ടറി ശ്രീ ആർ. രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്‌ഘാടനം ചെയ്യക ഉണ്ടായി. തുടർന്ന് യു പി.എസ്  ആയും 1984-ൽ ഹൈസ്കൂൾ ആയും, 1995 -ൽ വൊക്കേഷൻ ഹയർ സെക്കണ്ടറിയായും  ഉയർത്തപ്പെട്ടു. നഴ്സറി തലം മുതൽ വൊക്കേഷൻ ഹയർ സെക്കണ്ടറി തലം വരെ ഈ സ്കൂളിൽ ഉണ്ട്.