പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/അക്ഷരവൃക്ഷം/പ്രതീക്ഷതൻ തിരിനാളങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
 പ്രതീക്ഷതൻ തിരിനാളങ്ങൾ    

 

ലോകമെങ്ങുംനിശബ്ദമായ്

രോഗം എങ്ങും പടരുകയായ്

പേരില്ലാ പെരുമയില്ല

ശവക്കല്ലറകളിൽ കുമിഞ്ഞുകൂടുന്നവർ

പ്രതീക്ഷതൻ തിരി നാളമേ

ഞാൻ അലയുന്ന പുലരികൾ

എല്ലാം ത്യജിച്ചാതുരസേവകർ

വിശന്നലയുന്ന ജീവനുകൾ

ഡോക്ടറുകൾ നേഴ്‌സുകൾ

പോലീസുകാർ എല്ലാം

ത്യജ്ജിച്ഛ് സേവനത്തിനായ്

ഇറങ്ങിത്തിരിച്ചവർ

എല്ലാം പ്രതീക്ഷയായി

കൈകൂപ്പി കരയുവാൻ മാത്രം

നീറി നീറുന്ന ലോകമേ

യിക്കാലവും കടന്നുപോകട്ടെ

അഞ്ജന ബി
9 B പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത