പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ വനം-പരിസ്ഥിതി-സീഡ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:

വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്. 

പ്രധാന പ്രവർത്തനങ്ങൾ :

  • ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.
  • മാലിന്യ നിർമ്മാർജ്ജനം ആവശ്യവും ബോധവും കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
  • വനവൽക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ തറകെട്ടി ഇരിപ്പിടമൊരുക്കി സംരക്ഷിച്ച് 'സീസൺ വാച്ച്' മരങ്ങളിൽ ബോർഡ് സ്ഥാപിച്ച് പരിചയപ്പെടുത്തി. സീസൺ വാച്ചിന് 100 പുതിയ മെമ്പർമാർ ഓരോ വർഷവും അംഗത്വമെടുക്കുന്നു.
  • മഴക്കുഴി നിർമ്മിച്ച് ജലസംരക്ഷണം, ജലദുരുപയോഗത്തിന് ബോധവൽക്കരണം, ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കി.
  • കേരസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിൽ തെങ്ങിൻ തൈകൾ നട്ട് പിടിപ്പിക്കുന്നു.
  • ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപകമായ മുന്നേറ്റം വിത്ത് വിതരണം, കർഷക ദിനാചരണം (ചിങ്ങം 1) എന്നിവയുടെ ഭാഗമായി നടത്തി.
  • നെൽകൃഷിയിലൂടെ 'ചേറൂർ റൈസ്' വിപണിയിലെത്തിച്ചു.
  • അന്താരാഷ്ട്ര മണ്ണ് ദിനം വിപുലമായി ആചരിച്ചു.
  • 'നാട്ടുമാഞ്ചോട്ടിലെ' മാവന്വേഷണം നടത്തിയും, നാട്ടറിവുകൾ ശേഖരിച്ചും നടപ്പാക്കി.
  • 25 അപൂർവ്വ ഔഷധ സസ്യങ്ങളുള്ള ഹെർബൽ ഗാർഡൻ സ്‌കൂളിന് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞു.
  • കുട്ടികളുടെ പച്ചക്കറി കൃഷി വിപുലപ്പെടുത്താനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു.
  • 'സീഡ്' റിപ്പോർട്ടറിലൂടെ കുട്ടികളുടെ യാത്രാ പ്രശ്നങ്ങളും റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സവും ജന സമക്ഷവും അധികാരികളുടെ മുമ്പിലും എത്തിച്ചു.
  • 'സീഡ് പോലീസ്' കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചു.
  • സീഡ് ക്ലബ്ബിന്റെ ഇടപെടലിലൂടെ സ്‌കൂളിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചു.
  • കഴിഞ്ഞ വർഷത്തെ അവാർഡ് തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിന് നൽകി.
  • ലഹരി വിരുദ്ധ സെമിനാർ നടത്തി.
മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.