Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ ലോകം
പ്രഭസൂര്യന്റെ പ്രകാശരശ്മികളുടെ സ്പർശനമേറ്റാണ് അമ്മു ഇന്ന് ഉണർന്നത്.കളകളാരവം മുഴക്കിഒഴുകുന്ന അരുവി യുടെ തീരത്താണ് അവളുടെ ചെറ്റകുടിൽ. കുട്ടിന്ന് ഒത്തിരി കുഞ്ഞി കിളികളും പൂച്ചകളും കോഴി കളും ഒരു അണ്ണാൻ കണ്ണനും അവൾ ക് ഉണ്ട്. മാവുകളും പ്ലാവു കളും തീർക്കുന്ന മനോഹര മായ പരിസ്ഥിതിആണ് അവളുട ബലം. അച്ഛനും അമ്മയും മരണപെട്ടതിൽ പിന്നെ ഇവയൊക്കെ ആണ് അവളുട ഏകാന്ത ലോകത്തെ കൂട്ടുക്കാർ. മൂരിനിവർന്നു എഴുന്നേറ്റ് വന്ന അവളെ വരവേൽക്കാൻ വാതിൽക്കൽ തന്നെ കിങ്ങിണി പൂച്ച ഇരുപ്പ് ഉറപ്പിച്ചിരുന്നു. അതിനെ തലോടി വാരിയെടുത്തു മുറ്റത്തേക്കു ഇറങ്ങിയപ്പോയേക്കും മഞ്ഞ കിളികൾ പറന്നു വന്നു അവളുടെ തോളിൽ ഇരുന്നു. കിലുങ്ന്ന കുലുസിന്റെ ശബ്ദം കേട്ട് അണ്ണാ നും ഓടിയെത്തി കോഴി കുഞ്ഞുകളെ അവിടെ ഒന്നും കാണാത്തതിനാൽ പിന്നെ അമ്മു തിരചിലായി. ഒരു നിമിഷം അമ്മു ആ കായിച്ച കണ്ട് ഞെട്ടി തരിച്ചു പോയി !അമ്മകോയി കുഞ്ഞുങ്ങൾ ക് ഒപ്പം ഒരു മൂലയിൽ ചപ്പു ചവറുകൾ കൊത്തിയെടുത്ത കുന്നു കൂട്ടുന്നു. കാര്യം അമ്മുവിന് പിടികിട്ടി അവൾ അവിടേക്കു നടന്നു തുടങ്ങി. "അമ്മു, ഇന്നെന്താ പ്ലാൻ. "-അണ്ണാറകണ്ണന്റെ ചോത്യം. ഇതു തന്നെ ആവട്ടെ "-അമ്മുവിന്റെ മറുപടി. "എന്ത് "-മഞ്ഞക്കിളി യുടെ ചോദ്യമ. "ഇന്ന് ഞാൻ വീടും പരിസരവും വ്യത്തിയാക്കി പരിസ്ഥിതി സംരക്ഷകരാക്കാൻ പോവുന്നു. എന്താ, തുടങ്ങി യാലോ? -അമ്മു പറഞ്ഞു.
"അതെയതെ. ഞങ്ങൾ റെഡി "-അവരും പങ്കു ചേർന്ന്. "അങ്ങനെ കോഴികൾ തുടങ്ങി വെച്ച പണി യിൽ നിന്ന് തുടങ്ങി പരസ്പര പ്രദേശങ്ങൾ മുഴുവൻ വ്യത്തി യാക്കി. അസ്തമയസൂര്യൻ ചക്രവാളത്തിലൊളിക്കാൻ നടുത്തപ്പോൾ അമ്മു സുഹൃത്തുക്കളോട് പറഞ്ഞു. "പരിസ്ഥിതി സ്നേഹികളാണ് യഥാർത്ഥത്തിൽ ഈ ലോകത്ത് ജീവിക്കാൻ അർഹൻ. പരിസ്ഥിതി നമ്മുടെ അമ്മയാണ്. പുഴ യും കായലും വായുവും വെള്ളവുമെല്ലാം തരുന്ന ദൈവമാണ്. "സന്ധ്യസന്ദേശം കേട്ട് പൂർണ്ണ നിർവ്ർതി യിൽ എല്ലാവരും അന്ന് രാത്രി പരിസ്ഥിതിയെ കെട്ടിപിടിച്ചുഉറങ്ങി. അമ്പിളി അവരെ നോക്കി ചിരിച്ചു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത
|