ആ മെഴുകുതിരി
ഊതി കെടുത്തിയേയ്ക്കുക
കാറ്റ് ഉലയ്ക്കുന്ന
ആ തിരിവെട്ടത്തിൽ
എന്തിനിനിയും
ഈയാം പാറ്റകൾ
ആത്മഹുതി ചെയ്യണം
നിനക്കിനി ഉറങ്ങാം
കണ്ണുപൊത്തി കളിച്ച്
നമ്മൾ തളർന്നിരിക്കുന്നു
വിളക്ക് കെടുത്തിയേയ്ക്കുക
ആ ഇരുളിൽ
ഒരല്പനേരം നിന്നെ
നോക്കി ഞാനിരിക്കട്ടെ
ഇറ്റുവീഴുന്ന കണ്ണുനീരാൽ
അത് കെടാതിരിക്കട്ടെ
തിരികെടുത്തുക
ഇരുളിൽ നിന്നെ
തിരഞ്ഞ് കഴമ്പ്
എന്റെ കണ്ണുകൾ
തളരട്ടെ.....
ഞാനുറങ്ങട്ടെ....