പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
hhhhhhhhhhh
hhhhhhhhhhh

സയൻസ് ക്ലബ്ബ്

സംസ്ഥാനത്തെ മികച്ച സയൻസ് വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് പി പി എം എച്ച് എസ് എസ് കൊട്ടുക്കര.ശാസ്ത്ര മേളകളിൽ നിരവധി തവണ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കാൻ അവസരമുണ്ടായി. ഈ വർഷവും ബാംഗ്ലൂർ വച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ  ഹൈസ്കൂൾ വിഭാഗം സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനും, സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കാനും സാധിച്ചു

സയൻസ് ക്ലബ്ബിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടുന്നതിന് വിവിധ പ്രവർത്തനങ്ങൾ ഓരോ വർഷവും നടപ്പാക്കി വരുന്നു.പരിസ്ഥിതി അവബോധം വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളുമായി എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങൾ,ഗവേഷണ പ്രോജക്ട് പരിശീലനങ്ങൾ,ശാസ്ത്ര പ്രവർത്തനങ്ങൾ,സെമിനാറുകൾ,വാനനിരീക്ഷണം,ചോദ്യപ്പെട്ടി,ബുളളറ്റിൻ ബുളളറ്റിൻ ബോർഡ്,കയ്യെഴുത്ത് മാസികകൾ,ചുമർ മാസികകൾ,ദിനാചരണങ്ങൾ,ശാസ്ത്രജാഥകൾ,സ്ലൈഡ് പ്രവർത്തനങ്ങൾ,ശാസ്ത്ര സഹവാസ ക്യാമ്പുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് കാഴ്ച വക്കുന്നത്.


2019-20 വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം

ghkkkkkkkkk
ghkkkkkkkkk